ആര്യൻ ഖാന് ജാമ്യം ലഭിച്ച ശേഷം ഗൗരി ഖാന്റെ ആദ്യ ഇൻസ്റ്റഗ്രാം പോസ്റ്റ്; സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്

ഡിസൈനിങ് കമ്പനിയായ ഫാൽഗുനി ആൻഡ് ഷെയ്ൻ പീകോക്കുമായി സഹകരിച്ച് ഹൈദരാബാദിൽ പുതിയ സ്റ്റോർ തുടങ്ങുന്നതിനെക്കുറിച്ചാണ് ഗൗരി ഖാന്റെ പോസ്റ്റ്.

Update: 2021-12-16 12:00 GMT

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മകൻ ആര്യൻ ഖാന് മയക്കുമരുന്ന് കേസിൽ ജാമ്യം ലഭിച്ച ശേഷം ഗൗരി ഖാൻ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. ഇന്റീരിയർ ഡിസൈനറായ ഗൗരി ഖാന്റെ പുതിയ സംരംഭത്തെക്കുറിച്ചുള്ള ഇൻസ്റ്റഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി മാറിയിരിക്കുകയാണ്. ഡിസൈനിങ് കമ്പനിയായ ഫാൽഗുനി ആൻഡ് ഷെയ്ൻ പീകോക്കുമായി സഹകരിച്ച് ഹൈദരാബാദിൽ പുതിയ സ്റ്റോർ തുടങ്ങുന്നതിനെക്കുറിച്ചാണ് ഗൗരി ഖാന്റെ പോസ്റ്റ്.

'ഹൈദരാബാദിലെ പുതിയ ഫാൽഗുനി ആൻഡ് പീക്കോക്ക് സ്‌റ്റോറിനായി ഡ്രീം ടീമായ ഫാൽഗുനി പീക്കോക്ക്, ഷെയ്ൻ പീക്കോക്ക്, തനാസ് എന്നിവർക്കൊപ്പം ഫാഷനും ഡിസൈനും തമ്മിലുള്ള ഒരു സഹകരണം. പുതിയ ഡിസൈൻ, പുതിയ നഗരം, അതേ ടീം....ഈ സഖ്യത്തിന്റെ തുടർച്ചയിൽ വലിയ ആകാംക്ഷയുണ്ട്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കാത്തിരിക്കാനാവില്ല'-ഗൗരി ഖാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Advertising
Advertising

ആര്യൻ ഖാൻ അറസ്റ്റിലായതോടെ ഗൗരി ഖാൻ പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുന്നതിനെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. ഇവർ വീണ്ടും തൊഴിൽരംഗത്തേക്ക് തിരിച്ചുവന്നതിനെ വളരെ ആവേശത്തോടെയാണ് സുഹൃത്തുക്കളും ആരാധകരും സ്വാഗതം ചെയ്യുന്നത്.

'ഗൗരി, താങ്കളെ തൊഴിലിൽ തിരികെ കണ്ടതിൽ വലിയ സന്തോഷമുണ്ട്'-സിനിമ നിർമാതാവും ഷാരൂഖ് ഖാന്റെ കുടുംബസുഹൃത്തുമായ ഫറ ഖാൻ ഗൗരിയുടെ പോസ്റ്റിന് മറുപടിയായി കുറിച്ചു.

താങ്കളുടെ തിരിച്ചുവരവിൽ ഞാൻ വളരെ സന്തോഷവാനാണ്, ഇന്ന് താങ്കൾ പുതിയ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നു, താങ്കളും കുടുംബവും എല്ലായിപ്പോഴും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കട്ടെ എന്ന് ആശംസിക്കുന്നു-ഒരു ആരാധകൻ ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.

ഷാരൂഖ് ഖാനും അടുത്തിടെ ഒരു മോട്ടോർ കമ്പനിയുടെ ഡിജിറ്റൽ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കമ്പനിയുടെ ബ്രാൻഡ് അംബാസഡറാണ് ഷാരൂഖ് ഖാൻ.

മുംബൈ തീരത്ത് ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് ഒക്ടോബർ രണ്ടിനാണ് ആര്യൻ ഖാനും സുഹൃത്തുക്കളും അറസ്റ്റിലായത്. മൂന്നാഴ്ചയോളം മുംബൈ ആർതർ റോഡ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞ ശേഷം ഒക്ടോബർ 30നാണ് ആര്യൻ ജയിൽ മോചിതനായത്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News