കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റര്‍

യു.എസ് പകര്‍പ്പവകാശം ലംഘിച്ചുവെന്നാരോപിച്ചാണ് ട്വിറ്റര്‍ മന്ത്രിയുടെ അക്കൗണ്ട് മരവിപ്പിച്ചത്.

Update: 2021-06-25 11:05 GMT

കേന്ദ്രസര്‍ക്കാരും ട്വിറ്ററും തമ്മില്‍ പോര് കനക്കുന്നതിനിടെ പ്രകോപനപരമായ നീക്കങ്ങളുമായി ട്വിറ്റര്‍. ഒരു മണിക്കൂര്‍ സമയമാണ് കേന്ദ്രമന്ത്രിയുടെ അക്കൗണ്ടിന് ട്വിറ്റര്‍ പൂട്ടിട്ടത്. രവിശങ്കര്‍ പ്രസാദ് തന്നെയാണ് തന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത വിവരം ഔദ്യോഗികമായി അറിയിച്ചത്.

യു.എസ് പകര്‍പ്പവകാശം ലംഘിച്ചുവെന്നാരോപിച്ചാണ് ട്വിറ്റര്‍ മന്ത്രിയുടെ അക്കൗണ്ട് മരവിപ്പിച്ചത്. ഒരു മണിക്കൂറിന് ശേഷം വിലക്ക് നീക്കി. ഇത് സംബന്ധിച്ച് ട്വിറ്റര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ട്വിറ്റര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്‌ഫോമല്ലെന്നാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് മന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു. അവര്‍ സ്വതന്ത്രരായി പ്രവര്‍ത്തിക്കുന്നവരല്ലെന്നും സ്വന്തം അജണ്ടകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നും തെളിയുന്നു. അവര്‍ വരക്കുന്ന രേഖ നിങ്ങള്‍ വലിച്ചെറിയുകയാണെങ്കില്‍ അവര്‍ നിങ്ങളെ അവരുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് ഏകപക്ഷീയമായി നീക്കം ചെയ്യുമെന്ന ഭീഷണിയാണ് തനിക്കെതിരായ വിലക്കെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

Advertising
Advertising

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News