ജവാൻ ദേ എത്തി, ചെപ്പോക്കിൽ ക്ലാസിക് ചെന്നൈ; ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്ങുകൾ ഇതാ

'പഠാന്' ശേഷം ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാറൂഖ് ചിത്രമാണ് 'ജവാൻ

Update: 2023-05-06 15:39 GMT
Editor : banuisahak | By : Web Desk
Advertising

ഷാരൂഖിനോട് ചോദിക്കാം #AskSRK

 #AskSRK ഹാഷ്‌ടാഗ്‌ വീണ്ടും ട്വിറ്ററിൽ ട്രെൻഡിങ്ങാവുകയാണ്. ഈ വർഷം ജനുവരി നാലിനാണ് ആരാധകരോട് സംവദിക്കാൻ #AskSRK യുമായി ഷാരൂഖ് ട്വിറ്ററിൽ എത്തിയത്. ആരാധകരുടെ ചോദ്യത്തിന് രസകരമായ എസ്ആർകെയുടെ മറുപടി വൈറലായിരുന്നു. ഇപ്പോഴിതാ വീണ്ടും ചോദ്യങ്ങളുമായി ആരാധകർ എത്തിയിരിക്കുകയാണ്. ഇപ്പോൾ ആളുകൾക്ക് അറിയേണ്ടത് മുഴുവൻ ജവാനെ കുറിച്ചാണ്. സിനിമയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഷാരൂഖ് മറുപടി നൽകുന്നുമുണ്ട്.

ചെപ്പോക്കിൽ ക്ലാസിക് ചെന്നൈ; മുംബൈയ്‌ക്കെതിരെ ആധികാരികജയം #CSKvsMI

ആതിഥേയ പേസർമാർ നിറഞ്ഞാടിയ 'എൽക്ലാസിക്കോ' പോരാട്ടത്തിൽ ചെന്നൈയ്‍ക്ക് ആറു വിക്കറ്റിന്റെ ആധികാരികജയം. പ്ലേഓഫ് സാധ്യതകൾ ഉറപ്പാക്കാന്‍ ഇരുടീമിനും ഒരുപോലെ ജയം അനിവാര്യമായ മത്സരത്തിലാണ് ചെന്നൈ സന്ദർശകരെ നിഷ്പ്രഭമാക്കിയത്. മുംബൈയെ 139 റൺസിലൊതുക്കിയ ചെന്നൈ 14 പന്ത് ബാക്കിനിൽക്കെയാണ് ലക്ഷ്യംകണ്ടത്.

മുംബൈ നിരയിൽ മുൻനിര ബാറ്റർമാരെല്ലാം ഉത്തരവാദിത്തം മറന്ന് ഒന്നൊന്നായി കൂടാരം കയറിയപ്പോൾ അർധസെഞ്ച്വറിയുമായി യുവതാരം നേഹാൽ വധേര(64)യാണ് സന്ദർശകരെ രക്ഷിച്ചത്. പവർപ്ലേയിൽ തുഷാർ ദേശ്പാണ്ഡെയും ദീപക് ചഹാറും ചേർന്ന് മുംബൈ മുൻനിരയെ തകർത്തപ്പോൾ, മധ്യനിരയെ കരകയറാൻ അനുവദിക്കാതെ 'ജൂനിയർ മലിംഗ' മതീഷാ പതിരാന നിർണായകമായ മൂന്ന് വിക്കറ്റുകളും കൊയ്തു.

70 വർഷത്തിന് ശേഷം കിരീടധാരണത്തിന് സാക്ഷ്യംവഹിച്ച് ബ്രിട്ടൺ #Coronation

ബ്രിട്ടന്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ അധികാരമേറ്റു. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടന്ന ചടങ്ങുകൾക്ക് കാന്റബറി ആർച്ച് ബിഷപ്പ് നേതൃത്വം നൽകി. ഭാര്യ കാമിലാരാജ്ഞിയുടെ സ്ഥാനാരോഹണവും ഇതിനൊപ്പം നടന്നു. ബെക്കിങ് ഹാം കൊട്ടാരത്തിൽ നിന്ന് ചാൾസും കാമിലയും ഘോഷയാത്രയായാണ് വെസ്റ്റ്മിനിസ്റ്റർ ആബിയിലെത്തിയത്. ലോക രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട നാലായിരം അതിഥികൾ പ്രൗഢഗംഭീര ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. ഇന്ത്യൻ പ്രതിനിധിയായി ഉപരാഷ്ട്രപതി ജഗദ്വീപ് ധൻകഡ് ആണ് ലണ്ടനിൽ എത്തിയത്.

'ജവാൻ' ദാ എത്തി #7thSeptember2023

'പഠാന്' ശേഷം ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാറൂഖ് ചിത്രമാണ് 'ജവാൻ'. ആറ്റ്ലീ സംവിധാനം ചെയ്ത 'ജവാൻ' 2023 ജൂൺ രണ്ടിന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ റിലീസ് തീയതി മാറ്റിയതും പുതിയ തീയതിയെ കുറിച്ചുള്ള ഊഹാപോഹങ്ങളും ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാൽ സെപ്തംബർ 7ന് ചിത്രം തീയറ്ററുകളിലെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

'ദി കേരള സ്റ്റോറി'ക്ക് നികുതിയിളവ് #TaxFree TheKeralaStory

വിദ്വേഷ ചിത്രമായ ദ കേരള സ്റ്റോറിക്ക് മധ്യപ്രദേശിൽ നികുതി ഒഴിവാക്കി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹനാണ് ഇക്കാര്യം അറിയിച്ചത്. ഭീകരവാദത്തിന്റെ വികൃത മുഖവും പദ്ധതികളും തുറന്നു കാണിക്കുന്ന സിനിമയെന്ന പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയതിന് പിന്നാലെയാണ് ശിവരാജ് സിംഗ് ചൗഹാന്റെ നടപടി.

ജവാൻ സെപ്റ്റംബറിൽ എത്തും #Jawan

സെപ്തംബർ 7ന് ചിത്രം തീയറ്ററുകളിലെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.നയൻതാരയാണ് ജവാനിലെ നായിക.വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.ഹിന്ദിക്ക് പുറമെ തെലുങ്ക്,തമിഴ്,മലയാളം, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രമെത്തുന്നത്. നാലുവർഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് നായനായി എത്തിയ പഠാൻ വൻ വിജയമാണ് ബോക്സ് ഓഫീസിൽ നേടിയത്. 1000 കോടി ക്ലബിൽ ഇടംനേടിയ ആദ്യഹിന്ദി ചിത്രമെന്ന റെക്കോർഡും പഠാൻ സ്വന്തമാക്കിയിട്ടുണ്ട്.

ഡല്‍ഹി പിടിക്കാന്‍ കോഹ്‌ലിയും സംഘവും #rcbvsdc

ഇന്നത്തെ ഐപിഎൽ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ടോസ് നേടിയ ആര്‍സിബി നായകന്‍ ഫാഫ് ഡു പ്ലസിസ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News