ഒഡിഷയിലെ വനത്തിൽ സ്കൂൾ യൂണിഫോമിൽ രണ്ട് പെൺകുട്ടികൾ തൂങ്ങി മരിച്ച നിലയിൽ
രണ്ട് ദിവസങ്ങളായി കാണ്മാനില്ലായിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
Update: 2025-02-09 11:26 GMT
ഭുവനേശ്വർ: ഒഡിഷയിലെ വനത്തിൽ സ്കൂൾ യൂണിഫോമിൽ രണ്ട് പെൺകുട്ടികളെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജ്യോതി ഹാൽഡർ (13), മന്ദിര സോധി (13) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി കുട്ടികളെ കാണ്മാനില്ലായിരുന്നു. മാൽക്കൻഗിരി ജില്ലയിലാണ് സംഭവം.
ഏഴാം ക്ലാസ് വിദ്യാർത്ഥികളായ ഇരുവരും വ്യാഴാഴ്ച്ച വൈകിട്ട് സ്കൂൾ വിട്ട് വീട്ടിൽ എത്താത്തത് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു.
വനത്തിനുള്ളിലെ മരത്തിൽ തൂങ്ങിക്കിടക്കുന്ന രണ്ട് മൃതദേഹങ്ങൾ നാട്ടുകാർ കണ്ടെത്തി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചുവെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.