ട്രെയിനിൽ ഒരേ കൺഫേംഡ് സീറ്റിന് രണ്ട് അവകാശികൾ; ആശയക്കുഴപ്പം തീർക്കാൻ ടിടിഇ ചെയ്തത്

ട്രെയിനിലെ എസ് 7 സ്ലീപ്പർ കോച്ചിലെ 57-ാം നമ്പർ ബെർത്തുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്

Update: 2026-10-24 05:26 GMT

ട്രെയിൻ യാത്രയ്ക്കിടെ ഒരേ കൺഫേംഡ് സീറ്റിനായി രണ്ട് യാത്രക്കാർ അവകാശവാദമുന്നയിച്ചതിനെ തുടർന്നുണ്ടായ തർക്കവും അതിന് പിന്നിലെ കാരണവും വിശദീകരിച്ച് ടിടിഇ. ആർഎസി അല്ലാതിരുന്നിട്ടും എസ് 7 കോച്ചിലെ 57-ാം നമ്പർ ബെർത്ത് രണ്ട് പേർക്ക് ഒരേസമയം ലഭിച്ചുവെന്ന രീതിയിൽ ഉയർന്ന ആശയക്കുഴപ്പമാണ് ടിടിഇ ജിതേന്ദ്ര മിശ്ര പരിഹരിച്ചത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ട്രെയിനിലെ എസ് 7 സ്ലീപ്പർ കോച്ചിലെ 57-ാം നമ്പർ ബെർത്തുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. രണ്ട് യാത്രക്കാരുടെയും കൈവശം ഇതേ സീറ്റ് രേഖപ്പെടുത്തിയ കൺഫേംഡ് ടിക്കറ്റുകൾ ഉണ്ടായിരുന്നു. സീറ്റ് വിട്ടുനൽകാൻ ഇരുവരും തയ്യാറാകാതിരുന്നതോടെയാണ് ടിടിഇ ഇടപെട്ടത്. ടിക്കറ്റുകൾ വിശദമായി പരിശോധിച്ച ടിടിഇ ജിതേന്ദ്ര മിശ്ര, റെയിൽവേയുടെ 'ഓട്ടോ അപ്ഗ്രഡേഷൻ' സംവിധാനമാണ് ഈ ആശയക്കുഴപ്പത്തിന് കാരണമായതെന്ന് വ്യക്തമാക്കി.

Advertising
Advertising

ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാരിലൊരാൾ ഓട്ടോ അപ്ഗ്രഡേഷൻ സൗകര്യം തിരഞ്ഞെടുത്തിരുന്നു. ചട്ടങ്ങൾക്ക് വിധേയമായി ഉയർന്ന ക്ലാസുകളിൽ ഒഴിവുള്ള ബെർത്തുകളിലേക്ക് യാത്രക്കാരെ മാറ്റുന്ന രീതിയാണിത്. ഇതനുസരിച്ച് ഈ മുതിർന്ന യാത്രക്കാരന്റെ ടിക്കറ്റ് ഉയർന്ന ക്ലാസിലേക്ക് ഓട്ടോമാറ്റിക്കായി അപ്ഗ്രേഡ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ, ടിക്കറ്റ് അപ്ഗ്രേഡ് ചെയ്യപ്പെട്ട വിവരം അറിയാതെ ഇദ്ദേഹം പഴയ സ്ലീപ്പർ കോച്ചിലെ 57-ാം നമ്പർ ബെർത്തിൽ തന്നെ തുടരുകയായിരുന്നു. ഇതിനിടെ, ഇദ്ദേഹം ഒഴിഞ്ഞ സ്ലീപ്പർ ബെർത്ത് സ്വാഭാവികമായും മറ്റൊരാൾക്ക് അനുവദിക്കപ്പെടുകയും ചെയ്തു.

യാഥാർഥ്യം വ്യക്തമാക്കിയ ടിടിഇ, ടിക്കറ്റ് ഉയർന്ന ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെട്ട മുതിർന്ന യാത്രക്കാരനോട് ആ കോച്ചിലേക്ക് മാറാൻ നിർദേശിച്ചു. തുടർന്ന് എസ് 7-ലെ 57-ാം നമ്പർ ബെർത്ത് രണ്ടാമത്തെ യാത്രക്കാരന് ലഭ്യമാക്കുകയും ചെയ്തു.

ട്രെയിൻ യാത്രയ്ക്കിടെ സീറ്റുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടാകുന്ന സാഹചര്യങ്ങളിൽ, തർക്കത്തിലേർപ്പെടുന്നതിന് മുൻപ് ടിക്കറ്റിലെ പിഎൻആർ വിവരങ്ങൾ പരിശോധിച്ച് നിലവിലെ സ്റ്റാറ്റസ് ഉറപ്പുവരുത്തണമെന്ന് ടിടിഇ ജിതേന്ദ്ര മിശ്ര യാത്രക്കാരെ ഓർമിപ്പിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഓട്ടോ അപ്ഗ്രഡേഷൻ നൽകിയിട്ടുണ്ടെങ്കിൽ യാത്രയ്ക്ക് മുമ്പായി പുതിയ കോച്ചും ബെർത്തും ഏതെന്നു പരിശോധിച്ച് ഉറപ്പുവരുത്തുന്നത് ഇത്തരം ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News