യു.എ.ഇ പ്രസിഡന്റ് ഇന്ത്യയിൽ; അഹമ്മദാബാദ് വിമാനത്താവളത്തിൽ പ്രധാനമന്ത്രി സ്വീകരിച്ചു

വിമാനത്താവളത്തിൽനിന്ന് ഗാന്ധി നഗറിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ പ്രസിഡന്റിനൊപ്പം റോഡ് ഷോ നടത്തും.

Update: 2024-01-09 13:18 GMT

അഹമ്മദാബാദ്: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ യു.എ.ഇ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. വിമാനത്താവളത്തിൽനിന്ന് ഗാന്ധി നഗറിലേക്ക് ഇരുനേതാക്കളും മൂന്ന് കിലോമീറ്റർ റോഡ് ഷോ നടത്തും.

'വൈബ്രന്റ് ഗുജറാത്ത്' ആഗോള ഉച്ചകോടിയുടെ മുന്നോടിയായാണ് റോഡ് ഷോ. ഉച്ചകോടി നാളെ മഹാത്മാ മന്ദിർ കൺവെൻഷൻ സെന്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷം ലോകത്തെ പ്രധാന കോർപ്പറേറ്റ് കമ്പനികളുടെ സി.ഇ.ഒമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ജനുവരി 10, 11, 12 തീയതികളിലാണ് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News