മഹാരാഷ്ട്രയിൽ വീണ്ടുമൊരു രാഷ്ട്രീയ നീക്കം; ബിജെപി സർക്കാറിനെതിരെ ഉദ്ധവും രാജ് താക്കറെയും വേദി പങ്കിടുന്നു

മറാത്ത വികാരം ഇരുവരും ഉപയോഗപ്പെടുത്തുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമോ എന്ന ആശങ്കയും ബിജെപിക്കുണ്ട്

Update: 2025-06-28 06:43 GMT
Editor : rishad | By : Web Desk

മുംബൈ: രണ്ട് പതിറ്റാണ്ടിനിടയിൽ ആദ്യമായി, രാജ് താക്കറെയും ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര സര്‍ക്കാറിനെതിരെ വേദി പങ്കിടാനൊരുങ്ങുന്നു.

സര്‍ക്കാര്‍ സ്കൂളുകളിലെ പ്രൈമറി ക്ലാസുകളില്‍ ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കാനുള്ള ബിജെപി സർക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധത്തിനായാണ് ഇരുവരും ഒന്നിക്കുന്നത്.  ജൂലൈ 5നാണ് പരിപാടി. രാജ് താക്കറെയുടെ എംഎൻഎസുമായി ഉദ്ദവ് വിഭാഗം ശിവസേന കൈകോര്‍ക്കാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇരുവരും വേദി പങ്കിടുന്നത്. 

ഇതിനിടെ മറാത്ത വികാരം ഇരുവരും ഉപയോഗപ്പെടുത്തുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമോ എന്ന ആശങ്കയും ബിജെപിക്കുണ്ട്. അതേസമയം ശരദ് പവാര്‍ വിഭാഗവും സമരത്തിന് പിന്തുണയുമായി രംഗത്ത് എത്തി. എന്നാല്‍ മഹായുതി സഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസ് ഇതുവരെ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറാത്തി ഭാഷയ്ക്കായി രംഗത്തുണ്ടാകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്തുണ അടുത്ത ദിവസങ്ങളില്‍ തന്നെ പ്രഖ്യാപിച്ചേക്കും. 

Advertising
Advertising

മറാത്തി ഭാഷയെയും അതിന്റെ സംസ്കാരത്തേയും നശിപ്പിക്കുന്നതിനായി ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ കൈകോർക്കണമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് തലവന്‍ ഹർഷവർദ്ധൻ സപ്കൽ നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ ഒന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളിലാണ് മൂന്നാം ഭാഷയായി ഹിന്ദി നിര്‍ബന്ധമാക്കാനൊരുങ്ങുന്നത്.  കഴിഞ്ഞ ഏപ്രിലിലാണ് ഇതുസംബന്ധിച്ച ഉത്തരവ് മഹാരാഷ്ട്ര സർക്കാർ പുറത്തിറക്കിയത്.

വിമർശനത്തിന് പിന്നാലെ ഉത്തരവ് പിൻവലിച്ചിരുന്നു. എന്നാല്‍ പദ്ധതി പിന്‍വലിച്ചില്ലെന്നും മൂന്നാം ഭാഷയ്ക്കുള്ളൊരു 'ഓപ്ഷൻ' മാത്രമായി ഹിന്ദിയെ മാറ്റുമെന്നുമാണ് പുതിയതായി പറയപ്പെടുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News