വരൻ വരണമാല്യം വലിച്ചെറിഞ്ഞു; വധു വിവാഹത്തിൽ നിന്ന് പിന്മാറി

ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലാണ് സംഭവം

Update: 2022-01-29 10:19 GMT
Editor : ലിസി. പി | By : Web Desk

ആചാരപ്രകാരം വരൻ വരണമാല്യം കഴുത്തിൽ ഇടുന്നതിനു പകരം എറിഞ്ഞെന്നാരോപിച്ച്  വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലാണ് സംഭവം. പരസ്പരം വരണമാല്യം ചാർത്തുന്നതിന് തൊട്ടുമുമ്പ് വരൻ മാല വലിച്ചെറിഞ്ഞ് അപമരാദ്യയായി പെരുമാറുകയായിരുന്നെന്ന് വധു പറഞ്ഞു.

വധു വിവാഹത്തിന് വിസമ്മതിച്ചതിനെ തുടർന്ന് ഇരു വീട്ടുകാരും തർക്കമുണ്ടായി. വിവാഹ ചടങ്ങുകൾ തുടരാൻ വധുവിനെ വീട്ടുകാർ പ്രേരിപ്പിച്ചെങ്കിലും വധു തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഒടുവിൽ പ്രശ്‌നപരിഹാരത്തിനായി പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ താൻ മാല എറിഞ്ഞില്ലെന്നും അപമര്യാദയായി വരന്റെ നിലപാട്. ഒടുവിൽ പരസ്പരം കൈമാറിയ സമ്മാനങ്ങൾ തിരികെ നൽകിയായാണ് രണ്ടുകുടുംബവും പിരിഞ്ഞത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News