യു.പിയിൽ ​16കാരിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി ബലാത്സം​ഗം ചെയ്തു; ഗ്രാമത്തലവന്റെ അനന്തരവൻ അറസ്റ്റിൽ

പെൺകുട്ടി എതിർത്തതോടെ ഇയാൾ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

Update: 2023-06-02 16:21 GMT

ഗോരഖ്പൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി ബലാത്സം​ഗം ചെയ്യുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ ​ഗ്രാമത്തലവന്റെ അനന്തരവൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഖോറാബാർ പൊലീസ് സ്റ്റേഷൻ പരിസരത്തെ ​കുശ്മി വനംപ്രദേശത്ത് കഴിഞ്ഞദിവസമായിരുന്നു സംഭവം.

​ഖോറാബാർ ഗ്രാമത്തലവന്റെ അനന്തരവനായ രാജൻ രാജ്ഭർ എന്ന സദനാണ് അറസ്റ്റിലായത്. പ്രതി പെൺകുട്ടിയെ ത‌ട്ടിക്കൊണ്ടുപോവുകയും കുശ്മി ​​വനത്തിൽ വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ​പൈപ്പ് നിർമാണ ഫാക്ടറിയിൽ എത്തിച്ച് ബന്ദിയാക്കി ബലാത്സംഗം ചെയ്യുകയുമായിരുന്നു.

പെൺകുട്ടി എതിർത്തതോടെ ഇയാൾ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് രാത്രി മുഴുവൻ ഫാക്ടറിയിൽ വെച്ച് ബലാത്സംഗം ചെയ്തു. ഇതിനിടെ പെൺകുട്ടിയുടെ നില വഷളാവുകയും തുടർന്ന് ബോധരഹിതയാവുകയും ചെയ്തു. ഇതോടെ, പെൺകുട്ടിയുടെ അവസ്ഥ കണ്ട് പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

Advertising
Advertising

പിറ്റേന്ന് രാവിലെ ബോധം തിരികെ കിട്ടിയ പെൺകുട്ടി വീട്ടിലെത്തി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ചു. ഉടൻ തന്നെ പെൺകുട്ടിയെ ബന്ധുക്കൾ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് ലോക്കൽ പൊലീസിൽ പരാതി നൽകുകയും അവർ പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അതേസമയം, അറസ്റ്റിലായ പ്രതിയെ കൂടാതെ മറ്റ് രണ്ട് പേർക്കും ആക്രമണത്തിൽ പങ്കുണ്ടെന്ന് ബലാത്സം​ഗത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News