അവിഹിതമെന്ന് സംശയം; ഭാര്യയുടെ തലയറുത്ത് റോഡിലൂടെ നടന്ന് യുവാവ്,അറസ്റ്റ്

എട്ടുവർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്

Update: 2024-02-16 10:06 GMT
Editor : ലിസി. പി | By : Web Desk

ലഖ്നൗ: ഭാര്യയുടെ തല അറുത്ത് മാറ്റി റോഡിലൂടെ നടന്ന് യുവാവ് അറസ്റ്റിൽ. ഉത്തർ പ്രദേശ് സ്വദേശിയാണ് അറസ്റ്റിലായത്. ഒരു കൈയിൽ തലയും മറ്റേകൈയിൽ കത്തിയും പിടിച്ചുകൊണ്ടാണ് യുവാവ് റോഡിലൂടെ നടന്നത്. നാട്ടുകാർ ഈ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

എട്ടുവർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.എന്നാൽ ഇപ്പോൾ ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇരുവർക്കും രണ്ടു കുട്ടികളുണ്ട്. ഭാര്യക്ക് വേറെ ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഇയാൾ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച സമാനമായ സംഭവം പശ്ചിമബംഗാളിലും നടന്നിരുന്നു. ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗൗതം ഗുചൈത് (40) എന്നയാളാണ് അറസ്റ്റിലായത്. പശ്ചിമബംഗാളിലെ പർബ മേദിനിപൂർ ജില്ലയിൽ പ്രണയ ദിനത്തിലായിരുന്നു ഞെട്ടിപ്പിക്കുന്ന കൊലപാതകം നടന്നത്.കുടുംബപ്രശ്‌നങ്ങളെത്തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കുടുംബം അവകാശപ്പെട്ടിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News