ഉത്തർപ്രദേശിൽ ട്രെയിനിടിച്ച് അഞ്ച് ബൈക്ക് യാത്രികർ മരിച്ചു
ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്
Update: 2025-12-25 04:56 GMT
ലഖ്‌നൗ: ട്രെയിൻ ഇടിച്ച് അഞ്ച് ബൈക്ക് യാത്രികർ മരിച്ചു. ഉത്തർപ്രദേശ് ഷാജഹാൻപൂരിൽ ഇന്നലെ വൈകിട്ടാണ് അപകടം. അഞ്ചുപേരും ഒരു ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു.
ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്. ഖിംപൂർ ജില്ലയിലെ വങ്ക ഗ്രാമവാസികളായ സേത്ത്പാൽ (40), ഭാര്യ പൂജ (38), ഇവരുടെ രണ്ട് മക്കൾ, പൂജയുടെ സഹോദരൻ ഹരി ഓം (45) എന്നിവരാണ് മരിച്ചത്.
VIDEO | Uttar Pradesh: Five dead after train hits bike at railway crossing in Shahjahanpur. More details awaited.
— Press Trust of India (@PTI_News) December 24, 2025
(Full video available on PTI Videos - https://t.co/dv5TRAShcC)#UttarPradesh pic.twitter.com/Jchg0SJ5ZO