ഉർദു കവിയും എഴുത്തുകാരനുമായ മുനവർ റാണ അന്തരിച്ചു

വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം

Update: 2024-01-15 01:33 GMT
Editor : ലിസി. പി | By : Web Desk

ലഖ്‌നൗ: ഉർദു കവിയും എഴുത്തുകാരനുമായ മുനവർ റാണ അന്തരിച്ചു. 71 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

'മാ', 'ഷഹദാബ', 'മുഹാജിർനാമ', 'ഘർ അകേല ഹോ ഗയ', 'പീപാൽ ഛോൻ ' എന്നിവ പ്രശസ്ത കൃതികളാണ്. 'ഷഹദാബ' എന്ന കവിതയ്ക്ക് സാഹിത്യ അക്കാദമി പുരസ്കാരവും നേടിയിട്ടുണ്ട്. കഴിഞ്ഞ ആറ് ദിവസമായി അദ്ദേഹം വെന്റിലേറ്ററിലായിരുന്നുവെന്ന് മകൾ സോമയ്യ റാണ പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News