മാധ്യമങ്ങൾക്ക് കൂടുതൽ പ്രവേശനം വേണ്ട; ഇന്ത്യ ആവശ്യം തള്ളിയെന്ന് യുഎസ്

വൈറ്റ്ഹൗസ് സന്ദര്‍ശനത്തിനിടെ ബൈഡനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മോദി നേരിട്ട ചോദ്യം ചര്‍ച്ചയായിരുന്നു

Update: 2023-09-09 06:53 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: പ്രസിഡണ്ട് ജോ ബൈഡനൊപ്പം ഇന്ത്യയിലേക്ക് തിരിച്ച മാധ്യമ പ്രവർത്തകർക്ക് കൂടുതൽ j അനുവദിക്കണമെന്ന അഭ്യർത്ഥന ഇന്ത്യ നിരസിച്ചതായി വൈറ്റ്ഹൗസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയി ബൈഡൻ കൂടിക്കാഴ്ച നടത്തുന്ന വേളയിൽ ഇരുവരോടും ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം മാധ്യമങ്ങൾക്കുണ്ടാകില്ലെന്ന് യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ടു ചെയ്തു.

'വ്യത്യസ്ത വീക്ഷണവും പരസ്പര സഹകരണവും അടങ്ങിയ നിരവധി സുപ്രധാന കാര്യങ്ങൾ നമുക്ക് ഇന്ത്യയുമായി ചർച്ച ചെയ്യാനുണ്ട്. പ്രസിഡണ്ട് ആ അവസരം ഉപയോഗിക്കും. പ്രധാനമന്ത്രി(നരേന്ദ്രമോദി)യുടെ വസതിയാണ് ചർച്ച. ആ അർത്ഥത്തിൽ അത് അസാധാരണമാണ്. പ്രധാനമന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ചയും പരിപാടികളും നടക്കുന്ന, നിങ്ങളുടെ പതിവ് ഉഭയകക്ഷി സന്ദർശനം പോലെയല്ല ഇത്തവണത്തേത്. ജി20യിലെ ഒരുപാട് പ്രധാനപ്പെട്ട അതിഥികൾക്ക് ആഥിതേയത്വം നൽകുന്ന ആതിഥേയനാണിത്. അദ്ദേഹത്തിന്റെ വീട്ടിൽ അങ്ങനെ ചെയ്യുന്നതിലൂടെ, അദ്ദേഹമാണ് (മോദി) അതിന്റെ പ്രോട്ടോകൾ നിശ്ചയിച്ചിട്ടുള്ളത്.' - വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരിൻ ജീൻ പിയറെ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. 

കഴഞ്ഞ ജൂണിൽ യുഎസ് സന്ദർശനത്തിനിടെ ഇരുപക്ഷവും തമ്മിലുള്ള ദീർഘമായ കൂടിയാലോചനകൾക്ക് ശേഷം ബൈഡനൊപ്പം സംയുക്ത വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാൻ മോദി സമ്മതിച്ചിരുന്നു. ഒരു ചോദ്യമാണ് അനുവദിക്കപ്പെട്ടിരുന്നത്. വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടർ സബ്രിന സിദ്ദീഖി ചോദിച്ച ചോദ്യം ഏറെ മാധ്യമശ്രദ്ധ നേടുകയും ചെയ്തു. ഇന്ത്യയിൽ ന്യൂനപക്ഷം അനുഭവിക്കുന്ന വിവേചനത്തെ കുറിച്ചായിരുന്നു റിപ്പോർട്ടറുടെ ചോദ്യം.

'ജനാധിപത്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഒരുപാട് ലോകനേതാക്കൾ വ്യക്തമാക്കിയ വൈറ്റ്ഹൗസിലാണ് താങ്കളിപ്പോൾ നിൽക്കുന്നത്. മുസ്ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ മെച്ചപ്പെടുത്താനും ആവിഷ്‌ക്കാര സ്വാതന്ത്ര്യം നിലനിർത്താനും എന്തു നടപടികൾ കൈക്കൊള്ളാനാണ് താങ്കളും സർക്കാരും താൽപര്യപ്പെടുന്നത്?' - എന്നായിരുന്നു സബ്രിനയുടെ ചോദ്യം.

ചോദ്യത്തിന് മോദി നേരിട്ടുള്ള ഉത്തരം നൽകിയില്ല. പകരം, ജനാധിപത്യത്തിൽ വിവേചനമില്ല എന്ന മറുപടിയാണ് പ്രധാനമന്ത്രി നൽകിയത്.

'ഭരണഘടനയുടെ മൗലികതത്വങ്ങൾ ആധാരമാക്കിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. അവിടെ ജാതിയുടെയും വർഗത്തിന്റെയും ലിംഗത്തിന്റെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾക്ക് ഇടമില്ല. അതുകൊണ്ടാണ് 'സബ് കാ സാത്ത്, സബ് കാ വികാസ്, സബ് കാ പ്രയാസ്' എന്ന മുദ്രാവാക്യത്തിൽ ഇന്ത്യ വിശ്വസിക്കുകയും അതിലൂടെ മുന്നോട്ടുപോകുകയും ചെയ്യുന്നത്. സർക്കാർ സേവനങ്ങളുടെ ഗുണം എല്ലാവർക്കും ലഭ്യമാണ്. ജനാധിപത്യത്തിൽ മാനുഷികമൂല്യങ്ങളും മാനവികതയുമില്ലെങ്കിൽ മനുഷ്യാവകാശങ്ങൾക്കു സ്ഥാനമില്ല. അതൊരിക്കലും ജനാധിപത്യവുമാകില്ല. നമ്മൾ ജനാധിപത്യത്തിലാണ് ജീവിക്കുന്നത്. അവിടെ ഒരിക്കലും വിവേചനത്തിനു സ്ഥാനമില്ല' - എന്നായിരുന്നു മോദിയുടെ മറുപടി.

ഇതിന് പിന്നാലെ, സബ്രിനയുടെ ചോദ്യത്തിന് പിന്നിൽ പാക് അജണ്ടയാണ് എന്ന ആരോപണവുമായി ഇന്ത്യയിലെ വലതുപക്ഷ പ്രൊഫൈലുകൾ രംഗത്തെത്തിയിരുന്നു. ഇവർക്കു നേരെയുണ്ടായ സൈബർ ആക്രമണത്തെ വൈറ്റ് ഹൗസ് അപലപിക്കുകയും ചെയ്തിരുന്നു. 





Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News