വെറും ദോശയല്ല ഇത് 'തീപ്പൊരി ദോശ'; വില കേട്ടാലും പൊള്ളും

ഇന്‍ഡോറിലാണ് ഈ സ്പെഷ്യല്‍ ദോശ ലഭിക്കുന്നത്

Update: 2021-07-24 03:33 GMT
Editor : Jaisy Thomas | By : Web Desk

രുചി വൈവിധ്യങ്ങളെക്കുറിച്ചുള്ള വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പറക്കും ദോശയും രസഗുള ബിരിയാണിയും ചൂടുള്ള ഐസ്ക്രീമുമെല്ലാം ഇത്തരത്തില്‍ ഭക്ഷണപ്രേമികളുടെ മനസ് കവര്‍ന്നിട്ടുണ്ട്. ഒരു ദോശയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വെറും ദോശയല്ല, തീപ്പൊരി ദോശയാണിത്. പേര് പോലെ തന്നെ വിലയും ഇത്തിരി കൂടുതലാണ് 180 രൂപയാണ് ഒരു ദോശയുടെ വില.

ഇന്‍ഡോറിലാണ് ഈ സ്പെഷ്യല്‍ ദോശ ലഭിക്കുന്നത്. ഫുഡ് ബ്ലോഗറായ അമര്‍ സിരോഹി യുടെ ഫുഡി ഇന്‍കാര്‍നേറ്റ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ദോശയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ദോശ ചുടുന്നതിലെ പ്രത്യേകതയാണ് തീപ്പൊരി ദോശയെ വ്യത്യസ്തമാക്കുന്നത്.

Advertising
Advertising

ആദ്യം ചൂടായ ദോശക്കല്ലിലേക്ക് മാവ് കോരിയൊഴിക്കുന്നു. തുടര്‍ന്ന് അതിലേക്ക് ചോളവും പച്ചക്കറികളും സോസും ലിക്വിഡ് ചീസും നിറയ്ക്കുന്നു. പിന്നെ ഒരു ടേബിള്‍ ഫാന്‍ എടുത്ത് തീക്കനലിന് അരികിലായി വയ്ക്കും. ഈ സമയത്ത് തീപ്പൊരിയാകെ ദോശക്ക് ചുറ്റും പറന്നു നടക്കും. അങ്ങനെ തീപ്പൊരിയില്‍ ദോശ വെന്തു രുചികരമാകുന്നു. തുടര്‍ന്നു മുറിച്ച് റോളുകളായിട്ടാണ് തീപ്പൊരി ദോശ ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. ജൂലൈ 13 ന് പോസ്റ്റ് ചെയ്ത വീഡിയോ ആറര ലക്ഷത്തിലധികം പേരാണ് കണ്ടത്. 50,000ത്തിലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News