2021ൽ ഏറ്റവുമധികം ലൈക്ക് ചെയ്യപ്പെട്ടത് മകളുടെ ജനനം അറിയിച്ചുള്ള വിരാട് കോഹ്‌ലിയുടെ ട്വീറ്റ്

ഭാര്യ അനുഷ്‌ക ശർമ ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടുള്ള കോഹ്‌ലിയുടെ ട്വീറ്റ് ആയിരുന്നു 2020ൽ ഏറ്റവും കൂടുതൽ ലൈക്ക് ചെയ്യപ്പെട്ടത്.

Update: 2021-12-09 16:07 GMT

പുതിയ കാലത്തെ ഏറ്റവും സജീവമായ മാധ്യമം എന്ന നിലയിൽ ഈ വർഷവും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടാത്ത വിഷയങ്ങളില്ല. സന്തോഷവും സങ്കടവും ദുരന്തങ്ങളും മഹാമാരികളും സമര പോരാട്ടങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയായിരുന്നു. ഇതിൽ ഏറ്റവുമധികം ലൈക് ചെയ്യപ്പെട്ട, ഷെയർ ചെയ്യപ്പെട്ട സംഭവം എന്തായിരുന്നുവെന്ന് പരിശോധിക്കുന്നത് കൗതുകകരമാണ്.

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയാണ് ഈ വർഷം ട്വിറ്ററിലെ താരമെന്നാണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത്. മകൾ വാമികയുടെ ജനനം അറിയിച്ചുകൊണ്ട് ജനുവരി 11ന് കോഹ്‌ലിയിട്ട ട്വീറ്റ് ആണ് ട്വിറ്ററിൽ ഏറ്റവും ഹിറ്റായത്. 5,39,000 പേരാണ് ഈ ട്വീറ്റ് ലൈക്ക് ചെയ്തത്. 50,000 പേർ റീ ട്വീറ്റ് ചെയ്തു. താരത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്ന് ആയിരക്കണക്കിന് പേരാണ് കമന്റ് ബോക്‌സിൽ ആശംസയറിയിച്ചത്.

Advertising
Advertising

ഭാര്യ അനുഷ്‌ക ശർമ ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടുള്ള കോഹ്‌ലിയുടെ ട്വീറ്റ് ആയിരുന്നു 2020ൽ ഏറ്റവും കൂടുതൽ ലൈക്ക് ചെയ്യപ്പെട്ടത്. കോവിഡ് ദുരിതാശ്വാസത്തിനായി ആസ്‌ത്രേലിയൻ ക്രിക്കറ്റ് താരം പാറ്റ് കമ്മിൻസിന്റെ സംഭാവന, പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിനെടുക്കുന്ന ചിത്രം എന്നിവയാണ് കൂടുതൽ ലൈക്ക് ചെയ്യപ്പെട്ട മറ്റു ട്വീറ്റുകൾ.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News