7000 കുടുംബങ്ങൾ ഒരു മാസം ഉപയോഗിക്കുന്ന വൈദ്യുതിക്ക് തുല്യം; അംബാനിയുടെ വീടിന്‍റെ കറന്‍റ് ബിൽ തുക കേട്ടാൽ ഞെട്ടും!

എന്നാൽ 15,000 കോടി വിലമതിക്കുന്ന ഈ കെട്ടിടം എത്ര വൈദ്യുതി ആവശ്യമാണെന്ന് അറിയാമോ?

Update: 2025-12-02 07:44 GMT

മുംബൈ: കോടീശ്വരനും പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മക്കളും മുംബൈയിലെ 'ആന്‍റിലിയ' എന്ന കൊട്ടാരസദൃശമായ വീട്ടിലാണ് താമസിക്കുന്നത്. നഗരത്തിലെ കുമ്പാല ഹില്ലിലെ ആൾട്ടമൗണ്ട് റോഡിൽ 4,532 ചതുരശ്ര മീറ്റർ വിസ്തീര്‍ണത്തിൽ 1.120 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ആന്‍റിലിയ ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ സ്വകാര്യ വസതികളിൽ ഒന്നാണ്.

എന്നാൽ 15,000 കോടി വിലമതിക്കുന്ന ഈ കെട്ടിടം എത്ര വൈദ്യുതി ആവശ്യമാണെന്ന് അറിയാമോ? അംബാനി പ്രതിമാസം എത്രയാണ് വൈദ്യുതി ബിൽ അടയ്ക്കുന്നതെന്നും. എല്ലാ ആഡംബര സൗകര്യങ്ങളോടും കൂടിയ 27 നിലകളാണ് ഈ വീടിനുള്ളത്. ഇതിൽ മൂന്ന് ഹെലിപാഡുകൾ, കുറഞ്ഞത് 160 വാഹനങ്ങൾക്ക് എളുപ്പത്തിൽ പാർക്ക് ചെയ്യാൻ കഴിയുന്ന പാർക്കിംഗ് സ്ഥലം എന്നിവയുള്ള ഒരു അംബരചുംബിയായ കെട്ടിടമാണ് ആന്‍റിലിയ. കൂടാതെ, പൂന്തോട്ട പരിപാലകര്‍, പാചകക്കാർ, പ്ലംബർമാർ, ഇൻ-ഹൗസ് ഇലക്ട്രീഷ്യൻമാർ എന്നിവരുൾപ്പെടെ 600-ലധികം ജീവനക്കാർ ആന്റിലിയയിലുണ്ട്. ഇവര്‍ അംബാനി കുടുംബത്തിന് വേണ്ടി ജോലി ചെയ്യുകയും ഈ ആഡംബര മാളിക പരിപാലിക്കുകയും ചെയ്യുന്നു.

Advertising
Advertising

മാളികക്കുള്ളിലെ എല്ലാ മുറികളിലും അത്യാധുനിക സൗകര്യങ്ങളുള്ള ഹൈടെക് സൗകര്യങ്ങളുണ്ട്, അതിനാൽ വീട് സുഗമമായി പ്രവർത്തിക്കാൻ വലിയ അളവിൽ വൈദ്യുതി ആവശ്യമാണ്.വിവിധ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ആന്‍റിലിയയിലെ ഓരോ മുറിയും ശരാശരി 300 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നു. ആകെ ശരാശരി ഉപഭോഗം പ്രതിമാസം 6,37,240 ആണ്, ഇത് മുംബൈയിലെ ഏകദേശം 7000 മധ്യവർഗ കുടുംബങ്ങളുടെ പ്രതിമാസ വൈദ്യുതി ഉപഭോഗത്തിന് തുല്യമാണ്.

സമീപകാല റിപ്പോർട്ടുകൾ പ്രകാരം, മുകേഷ് അംബാനി മാസം കറന്‍റ് ബില്ലായ അടക്കുന്നത് ഏകദേശം 70 ലക്ഷം രൂപയാണ്. ഇതിൽ 48,354 രൂപ കിഴിവുണ്ട്. പാര്‍ക്കിങ് ഏരിയയും ഉയർന്ന നിലവാരമുള്ള എയർ കണ്ടീഷനിംഗ് സംവിധാനവുമാണ് ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത്. വിവിധ ഹൈടെക് സൗകര്യങ്ങൾ നവീകരിക്കുകയും പുതിയവ സ്ഥാപിക്കുകയും ചെയ്തതിനുശേഷം മാളികയുടെ വൈദ്യുതി ബിൽ കുതിച്ചുയർന്നതായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആന്‍റിലിയ ജീവനക്കാരൻ പറയുന്നു.

വിശാലമായ ജിം, ഒരു സ്വകാര്യ സ്പാ, ഒരു സ്വകാര്യ തിയേറ്റർ, ടെറസ് ഗാർഡൻ, ഇൻഡോർ നീന്തൽക്കുളങ്ങൾ, മൂന്ന് ഹെലിപാഡുകൾ, ഒരു ക്ഷേത്രം, ഇൻ-ഹൗസ് ഹെൽത്ത്കെയർ സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങൾ ആന്‍റിലയയിലുണ്ട്. സ്പെയിനിലെ ഒരു ദ്വീപിന്റെ പേരിലുള്ള ആന്റിലിയ, അമേരിക്കൻ ആർക്കിടെക്ചർ സ്ഥാപനമായ പെർകിൻസ് ആൻഡ് വിൽ ആണ് രൂപകൽപന ചെയ്തത്. ഭൂകമ്പത്തെ പ്രതിരോധിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. റിക്ടർ സ്കെയിലിൽ 8.0 വരെ തീവ്രതയുള്ള ഭൂകമ്പങ്ങളെ ചെറുക്കാൻ കഴിയുന്ന തരത്തിലാണ് ആന്റിലിയയുടെ രൂപകൽപന. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News