ഡൽഹിയിൽ പർവേശ് വർമ മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന

ബിജെപി സംസ്ഥാന നേതൃത്വത്തോട് കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചത് പർവേശിന്റെ പേരാണെന്നും റിപ്പോർട്ട്

Update: 2025-02-09 10:01 GMT

ന്യൂ ഡൽഹി: ന്യൂ ഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്‌രിവാളിനെ തോൽപ്പിച്ച പർവേശ് വർമ ഡൽഹി മുഖ്യമന്ത്രിയായേക്കും. ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സെനയുമായി പർവേശ് കൂടിക്കാഴ്ച നടത്തി. ഡൽഹി മുഖ്യമന്ത്രി ചർച്ചകൾ ബിജെപി വേഗത്തിലാക്കിയതിനു പിന്നാലെയാണ് കൂടിക്കാഴ്ച.

ബിജെപി കേന്ദ്ര നേതൃത്വത്തോട് സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചത് പർവേശിന്റെ പേരാണെന്നും  റിപ്പോർട്ട്. അധ്യക്ഷൻ ജെ.പി നഡ്ഡ അമിത് ഷായുടെ വീട്ടിലെത്തി ചർച്ച നടത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശപര്യടനത്തിന് ശേഷമായിരിക്കും ഡൽഹി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ. 

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News