നെയിൽ കട്ടറിന് പിന്നിലെ ആ ചെറിയ ഹോൾ എന്തിനാണ്?

എല്ലാവരും സ്ഥിരമായി ഉപയോഗിക്കുന്ന നെയിൽ കട്ടറിന് പിന്നിലുള്ള ചെറിയ ഹോൾ ശ്രദ്ധിച്ചിട്ടുണ്ടോ? ആ കുഞ്ഞൻ ഹോൾ എന്തിനാണ് ഉപയോഗിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?

Update: 2025-07-20 07:26 GMT

ന്യൂഡൽഹി: നഖങ്ങൾ മുറിക്കുന്നതിനും ഭംഗി കൂട്ടുന്നതിനുമായി പതിറ്റാണ്ടുകളായി ആളുകൾ നെയിൽ കട്ടറുകൾ ഉപയോഗിക്കുന്നു. നഖം മുറിക്കാൻ മാത്രമല്ല നഖങ്ങൾ നേർത്തതാക്കി ഭംഗിയാക്കി വെക്കാനും ഈ കുഞ്ഞൻ ഉപകരണം സഹായിക്കുന്നു. ചെറുതും വെട്ടിയതുമായ നഖങ്ങൾ അഴുക്ക് അടിഞ്ഞുകൂടാൻ അനുവദിക്കാത്തതിനാൽ കൈ കാലുകളുടെ ശുചിത്വം നിലനിർത്തുന്നതിലും നെയിൽ കട്ടർ പങ്കുവഹിക്കുന്നു.

എന്നാൽ നെയിൽ കട്ടറിന് പിന്നിലുള്ള ചെറിയ ഹോൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ആ കുഞ്ഞൻ ഹോൾ എന്തിനാണ് ഉപയോഗിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? നഖം മുറിക്കുന്നതിന് നെയിൽ കട്ടറിന്റെ അടിയിലുള്ള ഹോൾ ഉപയോഗിക്കുന്നില്ലെങ്കിലും ചില കാര്യങ്ങൾ എളുപ്പമാക്കാൻ ഇത് തീർച്ചയായും സഹായിക്കുന്നുണ്ട്. എങ്ങനെയാണെന്ന് നോക്കാം!

ഈ ചെറിയ ഹോൾ നെയിൽ കട്ടറിന് ഭംഗി കൂട്ടാൻ മാത്രമുള്ളതല്ല. മറിച്ച് എപ്പോഴും കൊണ്ട് നടക്കാൻ സാധിക്കുന്ന രൂപത്തിൽ ഒരു കീചെയ്ൻ ആയി ഉപയോഗിക്കാനും സഹായിക്കുന്നു. നെയിൽ കട്ടറിലെ ഈ ചെറിയ ഹോൾ പ്രധാനമായും ഒരു കീചെയിൻ ഘടിപ്പിച്ച് ഉപയോഗിക്കാവുന്നതാണ്. ഇതുവഴി ആവശ്യത്തിന് ഉപയോഗിക്കാൻ സാധിക്കും. ഇങ്ങനെ കൊണ്ട് നടക്കുന്നത് കൊണ്ട് തന്നെ കാണാതായി പോകുമെന്ന പേടിയും വേണ്ട.



Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News