വഷളായിക്കൊണ്ടിരിക്കുന്ന ഇന്ത്യ അമേരിക്ക ബന്ധം പരാമർശിക്കുമോ; മോദിയോട് ചോദ്യങ്ങളുമായി കോൺഗ്രസ്

ജിഎസ്ടി പരിഷ്‌കരണത്തിന് പിന്നാലെ മോദി രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കുന്ന സാഹചര്യത്തിലാണ് ചോദ്യങ്ങൾ

Update: 2025-09-21 15:02 GMT

ന്യൂഡൽഹി: ജിഎസ്ടി പരിഷ്‌കരണത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങളുമായി കോൺഗ്രസ്. ജിഎസ്ടി മാറ്റം മാത്രമാണോ സംസാരിക്കുക അല്ലെങ്കിൽ എച്ച്1ബി വിസയിലെ പ്രതിസന്ധികളെപ്പറ്റി സംസാരിക്കുമോയെന്ന് കോൺ്ഗ്രസിന്റെ ചോദ്യം.

ഓപറേഷൻ സിന്ദൂരിലെ മൂന്നാം ട്രംപിന്റെ ഇടപെടലിനെപറ്റി മോദി പരാമർശിക്കുമോ? വഷളായിക്കൊണ്ടിരിക്കുന്ന ഇന്ത്യ അമേരിക്ക ബന്ധം മോദി പരാമർശിക്കുമോ? തുടങ്ങിയ ചോദ്യങ്ങളുമായാണ് കോൺഗ്രസ് രംഗത്തെത്തിയത്.

മറ്റു രാജ്യങ്ങളുടെ ചെലവിൽ സ്വന്തം വ്യാപാര താൽപര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള യുഎസ് തന്ത്രത്തെ എതിർക്കുന്നതിന് പകരം അവ്യക്തമായ പ്രസംഗങ്ങളിലൂടെയാണ് മോദി പ്രതികരിക്കുന്നതെന്നും കോൺഗ്രസ് ആരോപിക്കുന്നു. പ്രധാനമന്ത്രിയുടെ ഒളിച്ചോട്ടം രാജ്യത്തിന് അപമാനമാണെന്ന് കോൺഗ്രസ് വാക്താവ് ജയ്‌റാം രമേശ് എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

Advertising
Advertising

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News