ഭൂമി തർക്കത്തിന്റെ പേരിൽ യുവതിയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി; കണ്ണുകൾ ചൂഴ്‌ന്നെടുത്തു

പാടത്ത് ജോലി ചെയ്തിരുന്ന സുലേഖ ദേവിയെ അഞ്ചുപേര്‍ ചേർന്ന് ആക്രമിക്കുകയായിരുന്നു

Update: 2023-07-10 09:29 GMT
Editor : ലിസി. പി | By : Web Desk

പട്ന: ബിഹാറിൽ ഭൂമി തർക്കത്തിന്റെ പേരിൽ 45കാരിയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. ബിഹാറിലെ ഖഗാരിയ ജില്ലയിലാണ് സംഭവം നടന്നത്. സുലേഖ ദേവി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. വികൃതമായ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിലും സ്വകാര്യ ഭാഗങ്ങളിൽ പലയിടത്തും മാരകമായി മുറിവേറ്റിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

'ശനിയാഴ്ചയാണ് മെഹന്ദിപൂർ ഗ്രാമത്തിലെ പാടത്ത് ജോലി ചെയ്തിരുന്ന സുലേഖ ദേവിയെ അഞ്ചുപേര്‍ ചേർന്ന് ആക്രമിച്ചത്. അക്രമികൾ അവളെ മർദിച്ചു കൊലപ്പെടുത്തി, അതിനുശേഷം കത്തി ഉപയോഗിച്ച് കണ്ണുകൾ ചൂഴ്‌ന്നെടുക്കുകയും നാവ് മുറിക്കുകയും അവളുടെ സ്വകാര്യഭാഗങ്ങൾ വികൃതമാക്കുകയും ചെയ്തു'. ദൃക്‌സാക്ഷി വിവരണങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അയൽവാസികളായ അഞ്ചുപേരാണ് കൊലപാതകം നടത്തിയതെന്നാണ് സുലേഖ ദേവിയുടെ കുടുംബത്തിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കൊലക്കുറ്റമടക്കമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.ഒളിവിൽപോയ പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇവരെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News