ബ്യൂട്ടി പാർലറിൽ പോകുന്നത് ഭർത്താവ് തടഞ്ഞു; യുവതി മരിച്ച നിലയില്‍

വ്യാഴാഴ്ച നഗരത്തിലെ സ്കീം നമ്പർ 51 ഏരിയയിലുള്ള വീട്ടിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

Update: 2023-04-29 02:54 GMT

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇൻഡോറിൽ ബ്യൂട്ടി പാർലറിലേക്ക് പോകുന്നത് ഭർത്താവ് തടഞ്ഞതിനെ തുടർന്ന് 34 കാരിയായ സ്ത്രീ ജീവനൊടുക്കിയതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് സംഭവം.

വ്യാഴാഴ്ച നഗരത്തിലെ സ്കീം നമ്പർ 51 ഏരിയയിലുള്ള വീട്ടിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് സബ് ഇൻസ്പെക്ടർ ഉമാശങ്കർ യാദവ് പിടിഐയോട് പറഞ്ഞു. പോസ്റ്റ്‍മോര്‍ട്ടം നടത്തിയെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഈ മാസം ആദ്യം, മഹാരാഷ്ട്രയിലെ ഭയന്ദറിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തന്‍റെ മുടി മുറിച്ചതിൽ മനംനൊന്ത് കെട്ടിടത്തിന്റെ 16-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയിരുന്നു. 13കാരനായ ശത്രുഘ്നൻ പഥക് എന്ന കുട്ടി ഫ്ലാറ്റിലെ കുളിമുറിയുടെ ജനാലയിൽ നിന്നാണ് ചാടിയത്. ബന്ധുവിനൊപ്പം മുടിവെട്ടാൻ പോയിരുന്നുവെങ്കിലും തിരികെ വീട്ടിലെത്തിയപ്പോൾ തന്‍റെ മുടിയുടെ നീളം കുറഞ്ഞതിനാല്‍ കുട്ടി അസ്വസ്ഥനായിരുന്നു. മാതാപിതാക്കളും സഹോദരിമാരും അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രാത്രി 11.30 ഓടെ കുടുംബാംഗങ്ങൾ ഉറങ്ങാൻ പോയതിന് ശേഷം പഥക് കുളിമുറിയുടെ ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News