ബൈക്കിലെത്തിയ സംഘം മൊബൈൽ ഫോണ്‍ പിടിച്ചുപറിച്ചു; തടയാൻ ശ്രമിക്കുന്നതിനിടെ നടുറോഡിൽ വീണ യുവതിക്ക് പരിക്ക്

പിടിച്ചുപറിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി

Update: 2023-07-03 16:24 GMT
Editor : Lissy P | By : Web Desk

ഇൻഡോർ: പട്ടാപ്പകൽ ഫോണില്‍ സംസാരിച്ച് റോഡിലൂടെ നടന്നുവരികയായിരുന്ന യുവതിയുടെ മൊബൈൽ ഫോൺ ബൈക്കിലെത്തിയ സംഘം തട്ടിപ്പറിച്ചു. മൊബൈൽ തട്ടിപ്പറിക്കുന്നതിനിടെ യുവതി റോഡിലേക്ക് മുഖംകുത്തി വീണു.മധ്യപ്രദേശിലെ  ഇൻഡോറില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി.ഇൻഡോറിലെ ടുക്കോഗഞ്ച് ഏരിയയിലെ ഹൈക്കോടതി കെട്ടിടത്തിന് മുന്നിൽ ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം.

റോഡിനരികിലൂടെ മൊബൈലിൽ സംസാരിച്ച് നടക്കുകയായിരുന്നു യുവതി. ഈ സമയം അതുവഴി ബൈക്കിലെത്തിയ സംഘമാണ് മൊബൈൽ തട്ടിപ്പറിച്ചത്. ബൈക്കിന് പിറകിലിരുന്നയാളാണ് മൊബൈൽ പിടിച്ചുവലിച്ചത്. ഇത് തടയുന്നതിനിടെ യുവതി റോഡിലേക്ക് വീഴുകയായിരുന്നു. റോഡിലേക്ക് വീണ യുവതിക്ക് മുഖത്ത് പരിക്കേറ്റിട്ടുണ്ട്.

അതേസമയം, ഈ പ്രതികളെ പിടികൂടിയതായി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ യുവതി തന്നെയാണ് പൊലീസിന് പരാതി നൽകിയത്. പരാതി ലഭിച്ചയുടൻ പൊലീസ് അന്വേഷണം നടത്തുകയും മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടുകയും ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News