മൂന്ന് യുവാക്കളെ കൊണ്ട് 11കാരിയെ കൂട്ടബലാത്സം​ഗം ചെയ്യിച്ച് 21കാരി; അടുത്ത് നിന്ന് കൃത്യം വീക്ഷിച്ചു

ചൊവ്വാഴ്ച വൈകീട്ട് ഏഴോടെ വീടിനടുത്തുള്ള കടയിൽ മൊബൈൽ നന്നാക്കാൻ പോയതായിരുന്നു പെൺകുട്ടി.

Update: 2022-08-19 04:44 GMT

11കാരിയായ പെൺകുട്ടിയെ മൂന്ന് യുവാക്കളെ കൊണ്ട് കൂട്ട ബലാത്സം​ഗം ചെയ്യിച്ച് 21കാരിയായ സുഹൃത്ത്. മുംബൈയിലെ പടിഞ്ഞാറൻ വിറാർ പ്രദേശത്ത് ബുധനാഴ്ച പുലർച്ചെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. സംഭവത്തിൽ യുവതിയടക്കം മൂന്നു പേരെ ആറ് മണിക്കൂറിനുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച വൈകീട്ട് ഏഴോടെ വീടിനടുത്തുള്ള കടയിൽ മൊബൈൽ നന്നാക്കാൻ പോയതായിരുന്നു പെൺകുട്ടി. ഈ സമയം ഇവിടെ നിൽക്കുകയായിരുന്നു 21കാരിയ കണ്ടുമുട്ടുകയും യുവതി ബാലികയെ കറങ്ങാനായി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

തുടർന്ന് കുട്ടിയെ ഒരു ഒറ്റപ്പെട്ട പ്രദേശത്തെത്തിച്ച യുവതി ആൺ സുഹൃത്തുക്കളായ മൂന്ന് പേരെ വിളിച്ചുവരുത്തുകയായിരുന്നു. അർധരാത്രിക്കു ശേഷം ഇവിടെയെത്തിയ മൂന്ന് യുവാക്കൾ പെൺകുട്ടിയെ ഗണേശോത്സവത്തിനായി സ്ഥാപിച്ച പന്തലിനു പിന്നിലുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി കൈകാലുകൾ ബന്ധിച്ചു.

Advertising
Advertising

പുരുഷന്മാരിൽ ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതി പെൺകുട്ടിയോട് ആവശ്യപ്പെടുകയും അവളെ നിലത്തേക്ക് തള്ളിയിടുകയും ചെയ്തു. തുടർന്ന് മൂന്ന് യുവാക്കളും ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സം​ഗം ചെയ്യുകയായിരുന്നു. ഈ സമയം 21കാരി ഇതെല്ലാം വീക്ഷിച്ചുകൊണ്ടു നിൽക്കുകയായിരുന്നു. കൃത്യത്തിന് ശേഷം പുലർച്ചെയോടെ പെൺകുട്ടിയെ വീടിന് സമീപം കൊണ്ടുവിട്ട ശേഷം പ്രതികൾ സ്ഥലംവിടുകയായിരുന്നു.

വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളോട് സംഭവം വിശദീകരിച്ചു. തുടർന്ന് മാതാവ് വിറാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ശേഷം പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ആദ്യം 21കാരിയെയാണ് പൊലീസ് പിടികൂടിയത്. പ്രതികളായ യുവാക്കളിൽ ഒരാൾ കോളേജ് വിദ്യാർഥിയും മറ്റൊരാൾ പച്ചക്കറി വ്യാപാരിയുമാണ്.

യുവാക്കളിൽ മൂന്നാമനായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. മയക്കുമരുന്ന് കച്ചവടക്കാരനായ ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകൾ കേസുകൾ നിലവിലുണ്ട്. ഐപിസിയിലെ കൂട്ടബലാത്സം​ഗം, പ്രകൃതിവിരുദ്ധ പീഡനം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News