യുപിയില്‍ റയില്‍വെ സ്റ്റേഷനിലെ ശൗചാലയത്തില്‍ വച്ച് യുവതിയെ ബലാത്സംഗം ചെയ്തു

മാർച്ച് 19 നാണ് സംഭവം നടന്നതെന്നും ഇതുമായി ബന്ധപ്പെട്ട് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് ഞായറാഴ്ച അറിയിച്ചു

Update: 2022-03-21 04:25 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് റയിൽവെ സ്‌റ്റേഷനിൽ പൊതുശൗചാലയത്തില്‍ വച്ച് യുവതിയെ ബലാത്സംഗം ചെയ്തു. ഇരുപതുകാരിയാണ് പീഡനത്തിനിരയായത്. മാർച്ച് 19 നാണ് സംഭവം നടന്നതെന്നും ഇതുമായി ബന്ധപ്പെട്ട് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് ഞായറാഴ്ച അറിയിച്ചു.

യുവതിയും ഭർത്താവും ട്രയിനിനായി കാത്തിരിക്കുമ്പോഴായിരുന്നു സംഭവമെന്ന് കോട്വാലി പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ആർ.എൻ റായ് പറഞ്ഞു. യുവതിയെ തനിച്ചാക്കി ഭര്‍ത്താവ് ചായ വാങ്ങാന്‍ പോയപ്പോഴാണ് പീഡനം നടന്നത്. ഈ സമയത്ത് അണ്ണ എന്ന പ്രതി യുവതിയുടെ അടുത്തെത്തി ഒരു താക്കോൽ കൊടുത്ത് പുറത്ത് പാർക്കിംഗ് സ്റ്റാൻഡിന് സമീപം വൃത്തിയുള്ള ടോയ്‌ലറ്റുണ്ടെന്നും അതുപയോഗിക്കാമെന്നും പറഞ്ഞു. യുവതി ടോയ്‍ലറ്റില്‍ കയറിയപ്പോള്‍ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. ഭര്‍ത്താവ് എത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയതും പൊലീസിനെ വിവരമറിയിച്ചതും. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News