അയൽവാസിയുടെ ഇരട്ടപ്പേര് നായയ്ക്കിട്ടു; ഗുജറാത്തിൽ വീട്ടമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

നീതാബെൻ, തന്റെ വളർത്തുനായയ്ക്ക് സോനു എന്നു പേരിട്ടതിനേച്ചൊല്ലിയുള്ള വഴക്കാണ് ആക്രമണത്തിൽ കലാശിച്ചത്. നീതാബെന്നിന്റെ അയൽവാസി സുരാഭായ് ഭർവാഡിന്റെ ഭാര്യയുടെ ഇരട്ടപ്പേരാണ് 'സോനു' എന്നത്.

Update: 2021-12-21 16:01 GMT

അയൽവാസിയായ സ്ത്രീയുടെ ഇരട്ടപ്പേര് വളർത്തുനായയ്ക്കിട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വീട്ടമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ഗുജറാത്തിലെ ഭാവ്‌നഗറിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. നീതാബെൻ സർവൈയ എന്ന സ്ത്രീയാണ് ആക്രമണത്തിനിരയായത്.

നീതാബെൻ, തന്റെ വളർത്തുനായയ്ക്ക് സോനു എന്നു പേരിട്ടതിനേച്ചൊല്ലിയുള്ള വഴക്കാണ് ആക്രമണത്തിൽ കലാശിച്ചത്. നീതാബെന്നിന്റെ അയൽവാസി സുരാഭായ് ഭർവാഡിന്റെ ഭാര്യയുടെ ഇരട്ടപ്പേരാണ് 'സോനു' എന്നത്. ഇതിൽ പ്രകോപിതനായ സാരാഭായിയും മറ്റ് അഞ്ചുപേരും നീതാബെന്നിന്റെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തുകയായിരുന്നു.

Advertising
Advertising

ആക്രമണ സമയത്ത് നീതാബെന്നും ഇളയ മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ഭർത്താവും മറ്റു രണ്ടുമക്കളും പുറത്തു പോയിരിക്കുകയായിരുന്നു. വീട്ടിൽ കടന്ന സാരാഭായിയും സംഘവും നായ്ക്കുട്ടിക്ക് സോനു എന്നു പേരിട്ടതിൽ എതിർപ്പ് പ്രകടിപ്പിച്ചു. സാരാഭായി തന്നെ ചീത്തവിളിച്ചെന്നും താൻ വരെ അവഗണിക്കുകയാണ് ചെയ്തതെന്നും നീതാബെൻ പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. തുടർന്ന് അടുക്കളയിലേക്ക് പോയ നീതാബെന്നിനെ മൂന്നുപേർ പിന്തുടർന്നു. ശേഷം അവരിൽ ഒരാൾ കന്നാസിൽനിന്ന് മണ്ണെണ്ണ തന്റെ ദേഹത്തേക്ക് ഒഴിക്കുകയും തീപ്പെട്ടി ഉരച്ചിടുകയുമായിരുന്നെന്നും നീതാബെൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News