'നട്ടപ്പാതിരക്ക് തനിച്ച് റോഡ് സൈഡിൽ'; വനിതാ വേഷം കെട്ടിയ യൂട്യൂബറുടെ പിന്നാലെ കൂടി ആൾക്കൂട്ടം, പിന്നീട് സംഭവിച്ചത്... -വീഡിയോ

രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാർ തന്‍റെ ബൈക്കിന് മുൻപിലേക്ക് കയറ്റിനിർത്തിയതാണ് കൂടുതൽ അസ്വസ്ഥമാക്കിയതെന്നും യൂട്യൂബർ വീഡിയോയിൽ

Update: 2026-09-18 13:16 GMT

രാത്രികാലങ്ങളിലെ ഡൽഹി തെരുവീഥികൾ സ്ത്രീകൾക്ക് എത്രത്തോളം സുരക്ഷിതമാണ്? പ്രദേശവാസികളും മറ്റിടങ്ങളിൽ നിന്ന് വന്നുതാമസിക്കുന്നവരുമായ ഒട്ടുമിക്കയാളുകളുടെയും ആശങ്കയും സംശയവുമാണിത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ വാർത്തകൾ അനുനിമിഷം ഉയർന്നുകൊണ്ടിരിക്കുന്നതിനോടൊപ്പം ഈ ആശങ്കയും ഉയർന്നുവരുന്നത് സ്വാഭാവികം. എന്നാൽ, തലസ്ഥാനനഗരിയിലെ സ്ത്രീസുരക്ഷ എത്രത്തോളമെന്ന് നേരിട്ടറിയാൻ ഒരു യൂട്യൂബർ നടത്തിയ വേറിട്ടൊരു പരീക്ഷണമാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

സ്ത്രീകളുടേതിന് സമാനമായ വസ്ത്രവും, തലയും മുഖവും മറച്ചുകൊണ്ടുള്ള ദുപ്പട്ടയും ധരിച്ചുകൊണ്ട് ബെജെയ്ന്‍റിൽ എന്ന ഇൻസ്റ്റഗ്രാം യൂസറാണ് ഇത്തരമൊരു പരീക്ഷണത്തിന് മുതിർന്നത്. ഡൽഹി നഗരത്തിലുടനീളം തനിക്ക് നേരിടേണ്ടിവന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വിശദമാക്കിക്കൊണ്ടുള്ള വീഡിയോ ഇതിനോടകം 15 മില്യണിലധികം ആളുകളാണ് കണ്ടത്. സ്ത്രീവേഷം കെട്ടിക്കൊണ്ടുള്ള രണ്ട് മണിക്കൂർ നേരം തനിക്ക് നേരെ പലരും അശ്ലീലച്ചുവയോടെയാണ് പെരുമാറിയതെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.

Advertising
Advertising

ഡൽഹി നഗരത്തിലെ രാത്രികാലങ്ങൾ സ്ത്രീകൾക്ക് എത്രത്തോളം സുരക്ഷിതമാണെന്ന് ഞാനിന്ന് കാണിച്ചുതരാം എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ആദ്യമൊക്കെ കുഴപ്പങ്ങളൊന്നും ഉണ്ടായില്ലെങ്കിലും പതിയെ പതിയെ ആളുകളുടെ മട്ടുംഭാവവും മാറിയെന്ന് അദ്ദേഹം പറയുന്നു. പെട്രോൾ പമ്പിലെ ജീവനക്കാരൻ അടക്കം വഴിയിലുള്ള പലരും തന്നെ തുറിച്ചുനോക്കുകയായിരുന്നെന്നും വീഡിയോയിലുണ്ട്. അൽപ്പസമയത്തിനകം സംഗതി കൂടുതൽ വഷളായെന്നും അദ്ദേഹം വ്യക്തമാക്കി. തുറിച്ചുനോക്കിയിരുന്ന രണ്ടുപേർ തന്നെ പിന്തുടർന്നെന്നും തൊട്ടടുത്തുവരെ എത്തിയെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാർ അദ്ദേഹത്തിന്‍റെ ബൈക്കിന് മുൻപിലേക്ക് കയറ്റിനിർത്തിയതാണ് കൂടുതൽ അസ്വസ്ഥമാക്കിയത്. തന്‍റെ സുഹൃത്തുക്കൾ വീഡിയോ ക്യാമറയുമായി പിന്നിലുണ്ടെന്നും അവർ എല്ലാം ഒപ്പിയെടുക്കുന്നുണ്ടെന്നും മനസ്സിലായതോടെ ഓട്ടോക്കാർ വണ്ടിയും കൊണ്ടോടുകയായിരുന്നു. രണ്ട് കാറുകളും സമാനമായ രീതിയിൽ പിന്തുടരുകയുണ്ടായി. തലസ്ഥാനഗരിയിലെ പെൺകുട്ടികളുടെ രാത്രിയാത്ര സുരക്ഷിതമല്ലെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.

Full View

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സ്ത്രീസുരക്ഷയെ കുറിച്ചും രാത്രികാലങ്ങളിലെ യാത്രകളെ കുറിച്ചും വ്യാപകമായ ചർച്ചകളും സംസാരങ്ങളുമാണ് സമൂഹമാധ്യമങ്ങളിലുടനീളം. വീഡിയോ പോസ്റ്റ് ചെയ്ത് രണ്ടുദിവസത്തിനകം 15 മില്യണിലധികം യൂസർമാരാണ് കണ്ടത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News