Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ന്യൂഡല്‍ഹി: ബിഹാറിലെ വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണത്തിനെതിരായ ഹരജികളില്‍ സുപ്രീംകോടതിയില്‍ ഇന്നത്തെ വാദം പൂര്‍ത്തിയായി. മരിച്ചതെന്ന് പറഞ്ഞ് കരട് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ട സ്ത്രീയെ കോടതിയില്‍ യോഗേന്ദ്രയാദവ് ഹാജരാക്കി.
65 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ പ്രക്രിയ ലോകത്ത് ഒരിടത്തും ഉണ്ടായിട്ടില്ലെന്നും യോഗേന്ദ്രയാദ്‌വ് വാദിച്ചു. ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാര നടപടികള്‍ ആവശ്യമാണെന്നും യോഗേന്ദ്ര യാദവ് പറയുന്നതില്‍ വസ്തുതകള്‍ ഉണ്ടെന്ന് ബെഞ്ച് വിലയിരുത്തി.
കൂട്ടമായി വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളത്. 65 ലക്ഷം ആളുകളെ ഒഴിവാക്കിയ നടപടി ലോകത്ത് ഒരിടത്തും നടന്നിട്ടില്ലെന്നും യോഗേന്ദ്രയാദവ് കോടതിയില്‍ പറഞ്ഞു.
പൗരന്മാര്‍ സുപ്രീം കോടതിയില്‍ വരെ എത്തി കേസ് വാദിക്കുന്നതില്‍ അഭിമാനമുണ്ട് എന്ന് പറഞ്ഞാണ് കോടതി വാദം ഇന്നത്തേക്ക് പൂര്‍ത്തിയാക്കിയത്. വാദം നാളെയും സുപ്രീം കോടതിയില്‍ തുടരും.