'ഹിമാൻഷി, നീയാണ് പട്ടാളക്കാരന്റെ ഉത്തമ ഭാര്യ'; പ്രശംസിച്ച് മുൻ നേവി അഡ്മിറലിന്റെ ഭാര്യ ലളിത രാംദാസ്

പ​ഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ ഹിമാൻഷി രം​ഗത്തെത്തിയിരുന്നു.

Update: 2025-05-03 08:26 GMT

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥൻ ലഫ്റ്റനന്റ് വിനയ് നർവാളിന്റെ ഭാര്യ ഹിമാൻഷിയുടെ നിലപാടിനെ പ്രശംസിച്ച് മുൻ നേവി അഡ്മിറലിന്റെ ഭാര്യ ലളിത രാംദാസ്. പഹൽഗാം ആക്രമണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലും പുറത്തും നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്കും ആക്രമണങ്ങൾക്കും എതിരെ ഹിമാൻഷി രംഗത്തെത്തിയിരുന്നു. ആരും മുസ്‌ലിംകൾക്കും കശ്മീരികൾക്കും എതിരെ പോകരുതെന്നും സമാധാനമാണ് നമുക്ക് വേണ്ടത് എന്നുമായിരുന്നു ഹിമാൻഷിയുടെ പ്രതികരണം.

''ആളുകൾ മുസ്‌ലിംകൾക്കും കശ്മീരികൾക്കും എതിരെ പോകുന്നത് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സമാധാനമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, സമാധാനം മാത്രം. തീർച്ചയായും ഞങ്ങൾക്ക് നീതി വേണം. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം''- എന്നായിരുന്നു വ്യാഴാഴ്ച ഹരിയാനയിലെ കർണാലിൽ രക്തദാന ക്യാമ്പിന് എത്തിയപ്പോൾ ഹിമാൻഷിയുടെ പ്രതികരണം.

Advertising
Advertising

''ഹിമാൻഷി, നീയാണ് പട്ടാളക്കാരന്റെ ഉത്തമ ഭാര്യ, സൈനിക സേവനത്തോടും നമ്മുടെ ഭരണഘടനയോടും മതേതര മൂല്യങ്ങളോടും യഥാർഥ വിശ്വസ്തത പുലർത്തുന്നു''- ലളിത രാംദാസ് പറഞ്ഞു. അന്തരിച്ച അഡ്മിറൽ ലക്ഷ്മി നാരായൺ രാംദാസിന്റെ ഭാര്യയാണ് ലളിത. ഇവരുടെ ഭർത്താവ് അഡ്മിറൽ രാം ദാസ് കടാരിയും മുൻ നാവിക ഉദ്യോഗസ്ഥനാണ്.

''നാവിക സേന ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ കൂട്ടായ്മയിൽ ഏറ്റവും പുതിയതും ഇളയവളുമായവൾക്ക് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നാവികസേനാ ഉദ്യോഗസ്ഥന്റെ ഭാര്യമാരിൽ നിന്നും പെൺമക്കളിൽ നിന്നുമുള്ള ഒരാളുടെ വ്യക്തിപരമായ ആദരാഞ്ജലിയാണിത്. മാധ്യമങ്ങളോട് നിങ്ങൾ പറഞ്ഞ വാക്കുകൾ വീണ്ടും വീണ്ടും കാണുമ്പോൾ എനിക്ക് നിങ്ങളെക്കുറിച്ച് അഭിമാനം തോന്നുന്നു. 22-ാം തീയതി പഹൽഗാമിൽ നിരവധി നിരപരാധികൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് മുസ്‌ലിംകൾക്കും കശ്മീരികൾക്കും നേരെയുള്ള വിദ്വേഷത്തിനെതിരെ നിങ്ങൾ സംസാരിക്കുമ്പോൾ നിങ്ങൾ കാണിക്കുന്ന അസാധാരണമായ ശക്തി, സംയമനം എന്നിവ ശ്രദ്ധേയമാണ്. നമ്മുടെ കാലഘട്ടത്തിൽ ഇത് വളരെ ആവശ്യമാണ്''-ഹിമാൻഷുവിന് എഴുതിയ ഇമെയിൽ സന്ദേശത്തിൽ ലളിത രാംദാസ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News