വൈറലാകാൻ മൊബൈൽ ടവറിന് മുകളിൽ കയറി, ആൾക്കൂട്ടം കണ്ടപ്പോൾ സുഹൃത്ത് ഓടിരക്ഷപ്പെട്ടു; യൂട്യൂബറെ രക്ഷപ്പെടുത്തിയത് അഞ്ചുമണിക്കൂറിന് ശേഷം

പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്

Update: 2024-07-01 08:20 GMT
Editor : Lissy P | By : Web Desk

ഗ്രേറ്റർ നോയിഡ: സോഷ്യൽ മീഡിയയിൽ എങ്ങനെയെങ്കിലും വൈറലാകുക എന്നതാണ് ഇന്ന് ഒട്ടുമിക്ക പേരുടെയും പ്രധാന ലക്ഷ്യം. സ്വന്തമായി യൂട്യൂബ് ചാനലുകളുള്ളവരാകട്ടെ കാഴ്ചക്കാരുടെ എണ്ണം വർധിപ്പിക്കാൻ പലപ്പോഴും പല സാഹസങ്ങൾക്കും മുതിരാറുണ്ട്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ഒരു യൂട്യൂബർ വൈറലാകാൻ വേണ്ടി നടത്തിയ സാഹസം നാട്ടുകാർക്കും പൊലീസിനും ഒരുപോലെ തലവേദനയായി മാറി. നീലേശ്വര്‍ എന്നറിയപ്പെടുന്ന യൂട്യൂബറാണ് വൈറലാകാനായി മൊബൈൽ ടവറിൽ വലിഞ്ഞു കയറിയത്. ഇത് ലൈവായി തന്റെ യൂട്യൂബ് ചാനലിൽ സ്ട്രീം ചെയ്യുകയും ചെയ്തു. കൂടെയുണ്ടായിരുന്ന സുഹൃത്താണ് ടവറിൽ കയറുന്നത് വീഡിയോ എടുത്ത് അപ്ലോഡ് ചെയ്തത്.

Advertising
Advertising

അതേസമയം, സംഭവം കണ്ട പ്രദേശവാസികൾക്ക് ആദ്യം കാര്യം മനസിലായില്ല. കാര്യമെന്തെന്ന് അന്വേഷിക്കാനായി വലിയൊരു ജനക്കൂട്ടം തന്നെ അവിടെ തടിച്ചുകൂടി. ജനക്കൂട്ടത്തെ കണ്ട് പേടിച്ച നീലേശ്വരിന്റെ സുഹൃത്ത് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഇതോടെ നീലേശ്വർ ടവറിന്റെ മുകളിൽ കുടുങ്ങി.

തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി. എന്നാൽ ടവറിൽ നിന്ന് താഴെയിറക്കാൻ ഏറെ പാടുപെട്ടു. ഏകദേശം അഞ്ചുമണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് യൂട്യൂബറെ സുരക്ഷിതമായി താഴെയിറക്കാനായി സാധിച്ചത്.

സോഷ്യൽമീഡിയയിൽ വൈറലാകാൻ വേണ്ടി അപകടകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. യൂട്യൂബർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News