കർഷക സമരത്തിന് ഐക്യദാർഢ്യം; പാലക്കാട് യൂത്ത് കോൺഗ്രസിന്‍റെ ജയ് കിസാൻ മാർച്ച്

സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ ട്രാക്ടർ ഓടിച്ചാണ് സമരത്തിൽ പങ്കെടുത്തത്

Update: 2021-01-03 02:12 GMT

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാലക്കാട് യൂത്ത് കോൺഗ്രസിന്‍റെ ജയ് കിസാൻ മാർച്ച്. സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ ട്രാക്ടർ ഓടിച്ചാണ് സമരത്തിൽ പങ്കെടുത്തത്.

കുഴല്‍മന്ദത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കോട്ടമൈതാനത്ത് സമാപിച്ചു. കാർഷിക പരിഷ്കരണ നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് യൂത്ത് കോൺഗ്രസ് ജയ് കിസാൻ മാർച്ച് സംഘടിപ്പിച്ചത്.

ട്രാക്ടറുകളുമായി കർഷകരും സമരത്തിന്‍റെ ഭാഗമായി കാർഷിക പരിഷ്കരണ നിയമത്തിനെതിരെ ശക്തമായ സമരം തുടരുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എയും, വൈസ് പ്രസിഡന്‍റ് ശബരീനാഥൻ എം.എൽ.എയും പറഞ്ഞു. കുഴൽമന്ദം മുതൽ പാലക്കാട് കോട്ടമൈതാനം വരെയാണ് മാർച്ച് നടന്നത്. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്‍റ് ബി.വി. ശ്രീനിവാസൻ പൊതുസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    

Similar News