ബുംറ അവധിയെടുത്തത് എന്തിന്? വിവാഹത്തിനെന്ന് റിപ്പോർട്ട്

വിവാഹമുണ്ടാകുമെന്ന റിപ്പോർട്ടുകൾ മുൻ താരം യുവരാജ് സിങ് അടക്കമുള്ളവർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്

Update: 2021-03-03 06:19 GMT

ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റിൽ നിന്ന് വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് അവധിയെടുത്ത ബുംറ വൈകാതെ വിവാഹിതനാകുമെന്ന് റിപ്പോർട്ട്. വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കാണ് താരം അവധിയെടുത്തത് എന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ഇംഗ്ലണ്ടിനെതിരായ ടി 20യിലും പേസ് ബൗളർ കളിക്കില്ലെന്നാണ് സൂചന.

വിവാഹമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ മുൻ താരം യുവരാജ് സിങ് അടക്കമുള്ളവർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

അതിനിടെ, ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റിന് നാളെ തുടക്കമാകും. കഴിഞ്ഞ മത്സരം നടന്ന അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിലാണ് ഈ മത്സരവും. പരമ്പരയിൽ ഇന്ത്യ 2-1ന് മുമ്പിലാണ്.

Tags:    

Similar News