ദേവ്ദത്ത് പടിക്കലിന് സെഞ്ച്വറി; കേരളത്തിന് ഒമ്പത് വിക്കറ്റ് തോല്‍വി

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു

Update: 2021-02-26 16:17 GMT

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ച് കര്‍ണാടക. ദേവ്ദത്ത് പടിക്കലിന്‍റെ സെഞ്ച്വറിയുടെയും സമര്‍ഥിന്‍റെയും സിദ്ധാര്‍ഥിന്‍റെയും അര്‍ധ സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ കര്‍ണാടക അനായാസ ജയം സ്വന്തമാക്കുകയായിരുന്നു.

കേരളം മുമ്പോട്ട് വെച്ച 278 റണ്‍സ് വിജയ ലക്ഷം 45.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കര്‍ണാടക മറികടന്നു. 138 പന്തില്‍ നിന്ന് 13 ഫോറും രണ്ട് സിക്‌സും പറത്തിയാണ് ദേവ്ദത്ത് പടിക്കല്‍ 126 റണ്‍സ് നേടിയത്. സമര്‍ഥ് 51 പന്തില്‍ 10 ഫോറിന്റെ അകമ്പടിയോടെ 62 റണ്‍സ് നേടി. സിദ്ധാര്‍ഥ് കെ വി 84 പന്തില്‍ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്‌സും പറത്തിയാണ് 86 റണ്‍സിലേക്ക് എത്തിയത്. ജലജ് സക്സേനയാണ് കര്‍ണാടകയുടെ ഒരു വിക്കറ്റ് വീഴ്ത്തിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. തുടക്കത്തില്‍ പിഴച്ചെങ്കിലും വത്സല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ബേബി എന്നിവരുടെ അര്‍ധ ശതകങ്ങള്‍ മാന്യമായ സ്കോര്‍ കേരളത്തെ നയിക്കുകയായിരുന്നു. കര്‍ണാടകക്കായി മിഥുന്‍ അ‍ഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി

Tags:    

Similar News