ബലാത്സംഗ കേസില്‍ പാസ്റ്റര്‍ക്ക് 40 വര്‍ഷം തടവ്

Update: 2017-01-24 14:13 GMT
Editor : admin
ബലാത്സംഗ കേസില്‍ പാസ്റ്റര്‍ക്ക് 40 വര്‍ഷം തടവ്

12കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പാസ്റ്റര്‍ സനില്‍ കെ ജയിംസിന് 40 വര്‍ഷം തടവ് ശിക്ഷ

Full View

12കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പാസ്റ്റര്‍ക്ക് 40 വര്‍ഷം തടവ്. കറുകച്ചാല്‍ സ്വദേശി സനില്‍ കെ ജയിംസിനാണ് ശിക്ഷ. ഇരയ്ക്ക് മൂന്ന് ലക്ഷം സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം.

പീച്ചി സാല്‍വേഷന്‍ പള്ളിയിലെ പാസ്റ്ററായിരുന്നു സനില്‍ കെ ജയിംസ്. 2014 ഏപ്രിലില്‍ പള്ളിയില്‍ വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്നാണ് കേസ്. സംഭവത്തില്‍‍ കുറ്റകാരനാണന്ന് കണ്ടത്തിയ പാസ്റ്റര്‍ സനില്‍ കെ ജയിംസിനെ 40 വര്‍ഷം കഠിന തടവിന് കോടതി ശിക്ഷിച്ചു. ഒരുമിച്ച് 20 വര്‍ഷം ശിക്ഷയനുഭവിച്ചാല്‍ മതി. പോക്സോ നിയമം നിലവില്‍ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ശിക്ഷാവിധിയാണ് ഇത്.

തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പീച്ചി പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. പ്രതിക്കെതിരെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മറ്റൊരു കേസും നിലവിലുണ്ട്. ഈ കേസില്‍ വിചാരണ തുടങ്ങിയിട്ടില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News