ഏനാത്ത് സമാന്തര പാലം നിര്‍മ്മിക്കാന്‍ സൈന്യം പ്രാഥമിക പഠനം ആരംഭിച്ചു

Update: 2017-06-10 08:31 GMT
Editor : Ubaid
ഏനാത്ത് സമാന്തര പാലം നിര്‍മ്മിക്കാന്‍ സൈന്യം പ്രാഥമിക പഠനം ആരംഭിച്ചു

മദ്രാസ് റെജിമെന്റിന് കീഴിലുള്ള എഞ്ചിനീയറിങ് സംഘമാണ് സ്ഥല പരിശോധന നടത്തിയത്

Full View

തകര്‍ന്ന ഏനാത്ത് പാലത്തിന് സമാന്തരമായി കരസേനയുടെ സഹായത്തോടെ താല്‍കാലിക പാലം നിര്‍മിക്കാനുള്ള പ്രാഥമിക പഠനം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കരസേന സംഘം സ്ഥലം സന്ദര്‍ശിച്ചു. താല്‍കാലിക പാലമെന്ന ജനകീയ ആവശ്യം ശക്തമായതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സെന്യത്തിന്റെ സഹായം തേടിയത്.

മദ്രാസ് റെജിമെന്റിന് കീഴിലുള്ള എഞ്ചിനീയറിങ് സംഘമാണ് സ്ഥല പരിശോധന നടത്തിയത്. പാലത്തിന്റെ ഉയരം, നദിയുടെ ആഴം, അപ്രോച്ച് റോഡിലേക്കുള്ള അകലം എന്നിവ സംഘം പരിശോധിച്ചു. മഴക്കാലത്ത് നദിയുടെ ഘടന സംബന്ധിച്ച വിവരങ്ങള്‍ കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍ സംഘത്തെ ധരിപ്പിച്ചു. മഴക്കാലത്തെ നദിയുടെ ചിത്രങ്ങടങ്ങിയ വിവരങ്ങളും സംഘം ശേഖരിച്ചു. സ്ഥലത്തിന്റെ പ്രത്യേകതകള്‍ പരിഗണിച്ച് ലെറ്റ് വെഹിക്കിളുകള്‍ക്ക് കടന്നു പോകാവുന്ന ബെയ്ലി പാലമാണ് അനുയോജ്യമെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍.

സ്ഥല പരിശോധന റിപ്പോര്‍ട്ടിന്മേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അന്തിമാനുമതി ലഭിച്ചാലുടന്‍ പാലത്തിന്റെ നിര്‍മാണം ആരംഭിക്കും. ബെയ്‌ലി പാലത്തിനായുള്ള നിര്‍മാണ സാമഗ്രഹികള്‍ ഡല്‍ഹിയില്‍ നിന്നും ബാംഗ്ലൂരിന്‍ നിന്നുമായിരിക്കും എത്തിക്കുക. തീരുമാനമായാല്‍ രണ്ടാഴ്ചകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാവുമെന്നാണ് വിലയിരുത്തല്‍.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News