കോഴിക്കോട് ആംബുലന്‍സും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Update: 2018-04-21 23:17 GMT
Editor : admin
കോഴിക്കോട് ആംബുലന്‍സും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

ഇന്ന് രാവിലെ 9.30 ഓടെ പാമ്പ് കടിയേറ്റ രോഗിയുമായി വാലില്ലാപുഴയില്‍ നിന്നും വന്ന ആംബുലന്‍സും സൈഡിലെ റോഡില്‍ നിന്നും കയറി വന്ന ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു.

കോഴിക്കോട് വെള്ളിപറമ്പില്‍ ആംബുലന്‍സും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ചെറുകുളത്തൂര്‍ സ്വദേശി ഷൈജിത്താണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടെ പാമ്പ് കടിയേറ്റ രോഗിയുമായി വാലില്ലാപുഴയില്‍ നിന്നും വന്ന ആംബുലന്‍സും സൈഡിലെ റോഡില്‍ നിന്നും കയറി വന്ന ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. ഷൈജിത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആംബുലന്‍സില്‍ നിന്നും പുകയുയര്‍ന്നത് പരിഭ്രാന്തി പരത്തിയെങ്കിലും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ മറ്റൊരാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News