കോടതി നടപടികള്‍ ജനങ്ങളറിയുന്നതില്‍ ചിലര്‍ക്ക് ഭയം: വിഎസ്

Update: 2018-05-10 12:15 GMT
കോടതി നടപടികള്‍ ജനങ്ങളറിയുന്നതില്‍ ചിലര്‍ക്ക് ഭയം: വിഎസ്

ഒരു വിഭാഗം അഭിഭാഷകരുടെ വാശിക്കു മുന്നില്‍ മുട്ടുമടക്കുന്നത് നാണക്കേടാണെന്ന് വിഎസ്

കോടതികളിലെ മാധ്യമ വിലക്കിനെ രൂക്ഷമായി വിമര്‍ശിച്ച് വി എസ് അച്യുതാനന്ദന്‍. കോടതി നടപടികള്‍ ജനങ്ങളറിയുന്നതില്‍ ആരൊക്കെയോ പേടിക്കുന്നതായി വിഎസ് പറഞ്ഞു. ഒരു വിഭാഗം അഭിഭാഷകരുടെ വാശിക്കു മുന്നില്‍ മുട്ടുമടക്കുന്നത് നാണക്കേടാണ്. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിയമബിരുദം വേണമെന്ന നിബന്ധനയെ വിഎസ് പരിഹസിക്കുകയും ചെയ്തു.

Tags:    

Similar News