മുകേഷിനെ കാണ്‍മാനില്ലെന്ന പരാതി സ്വീകരിച്ച എസ്ഐക്കെതിരെ നടപടിക്ക് ശിപാര്‍ശ

Update: 2018-05-11 09:16 GMT
Editor : Sithara
മുകേഷിനെ കാണ്‍മാനില്ലെന്ന പരാതി സ്വീകരിച്ച എസ്ഐക്കെതിരെ നടപടിക്ക് ശിപാര്‍ശ

എസ്ഐയെ സ്ഥലം മാറ്റണമെന്ന് സിറ്റി പൊലീസ് കമ്മീഷണറാണ് ശിപാര്‍ശ ചെയ്തത്.

Full View

മുകേഷ് എംഎല്‍എയെ കാണാനില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പരാതി സ്വീകരിച്ച കൊല്ലം വെസ്റ്റ് എസ്‌ഐ ഗിരീഷിനെതിരെ നടപടിക്ക് ശിപാര്‍ശ. സംഭവത്തെ കുറിച്ച് അന്വേഷിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയാണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണറോട് നടപടിക്ക് ശിപാര്‍ശ ചെയ്തിരിക്കുന്നത്

മുകേഷ് എംഎല്‍എയെ കാണാനില്ലെന്ന യൂത്ത് കോണ്‍ഗ്രസ് പരാതി കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ സ്വീകരിച്ചതിനെതിരെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സിപിഎം കൊല്ലം സിറ്റി പൊലീസ് കമ്മീഷണറ സമീപിച്ചത്. സംഭവത്തില്‍ ഉത്തരവാദിയായ വെസ്റ്റ് എസ്‌ഐ ഗിരീഷിനെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നായിരുന്നു സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വരദരാജന്‍ നല്‍കിയ പരാതിയിലെ ആവശ്യം. ഇതിനെത്തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സിറ്റി് പൊലീസ് കമ്മീഷണര്‍ സീഷ് ബിനോ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.

Advertising
Advertising

പരാതി സ്വീകരിക്കും മുന്‍പ് സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന് എസ്‌ഐ മനസിലാക്കണമായിരുന്നെന്നാണ് ഡിവൈഎസ്പി റക്‌സ് ബേബി അര്‍വിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എസ്‌ഐ ഗിരീഷിന് എംഎല്‍എയെ ഫോണില്‍ വിളിക്കാമായിരുന്നെന്നും എന്നാല്‍ ഇക്കാര്യങ്ങളിലൊക്കെ എസ്‌ഐ വീഴ്ച്ച വരുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ശിക്ഷാ നടപടിയായി എസ്‌ഐ ഉടന്‍ സ്ഥലം മാറ്റണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News