ജയില്‍കുറ്റവാളികളെയെല്ലാം ഒരേ കണ്ണില്‍ കാണരുതെന്ന് മുഖ്യമന്ത്രി
ഒരു നിമിഷത്തിന്റെ സമ്മര്‍ദ്ദത്തില്‍ കുറ്റവാളികളാകുന്നവരെ പ്രത്യേകം പരിഗണിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജയിലിലെത്തുന്ന എല്ലാവരെയും ഒരേപോലെ കൈകാര്യം ചെയ്യുന്ന സാഹചര്യത്തില്‍ മാറ്റം വരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു നിമിഷത്തിന്റെ സമ്മര്‍ദ്ദത്തില്‍ കുറ്റവാളികളാകുന്നവരെ പ്രത്യേകം പരിഗണിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികളായ ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
ജയില്‍ ഉദ്യോഗസ്ഥരുടെ പുതിയ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡിലായിരുന്നു മുഖ്യമന്ത്രി പരാമര്‍ശം. ചെറിയ തെറ്റുകള്‍ ചെയ്ത് ജയിലിലെത്തുന്നവര്‍ പിന്നീട് വലിയ കുറ്റവാളികളായി മാറുന്ന സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജയിലിലെത്തുന്ന എല്ലാപേരെയും ഒരുപോലെ കൈകാര്യം ചെയ്യുന്നത് കൊണ്ടാണിത്
ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള തെറ്റായ നടപടികളെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ പരാതിയുമായെത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.