സികെ ജാനു ബിഡിജെഎസ് സ്ഥാനാര്‍ഥി

Update: 2018-05-16 17:32 GMT
Editor : admin
സികെ ജാനു ബിഡിജെഎസ് സ്ഥാനാര്‍ഥി
Advertising

ആദിവാസി ഗോത്രമഹാസഭാ അധ്യക്ഷ സികെ ജാനു എസ്‍എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ബിഡിജെഎസിന്റെ സ്ഥാനാര്‍ഥിയാകും.

Full View

ആദിവാസി ഗോത്രമഹാസഭാ അധ്യക്ഷ സികെ ജാനു എസ്‍എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ബിഡിജെഎസിന്റെ സ്ഥാനാര്‍ഥിയാകും. സുല്‍ത്താന്‍ബത്തേരി സീറ്റിലായിരിക്കും ജാനു മത്സരിക്കുക. കണിച്ചുകുളങ്ങരയില്‍ സികെ ജാനു വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ തന്നെ സികെ ജാനു ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ജാനു തന്നെ ഇത് നിഷേധിക്കുകയും ജനാധിപത്യ ഊര് വികസന മുന്നണി ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടാണ് ബിഡിജെഎസും ബിജെപിയുമായി പലതവണ ചര്‍ച്ചകള്‍ നടന്നത്. സികെ ജാനുവിനെ സ്ഥാനാര്‍ഥിയാക്കാന്‍ സന്നദ്ധരാണെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സുല്‍ത്താന്‍ ബത്തേരി മണ്ഡലം സികെ ജാനുവിന് വേണ്ടി ഒഴിച്ചിടുകയായിരുന്നു. തുടര്‍ന്നാണ് ചര്‍ച്ചകള്‍ സജീവമായത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News