കേരളശബ്ദം മാനേജിംഗ് എഡിറ്റര്‍ ബി.എ രാജകൃഷ്ണന്‍ അന്തരിച്ചു

Update: 2018-05-23 17:16 GMT
Editor : Jaisy
കേരളശബ്ദം മാനേജിംഗ് എഡിറ്റര്‍ ബി.എ രാജകൃഷ്ണന്‍ അന്തരിച്ചു

കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

കേരളശബ്ദം വാരിക മാനേജിങ് എഡിറ്റര്‍ ഡോ. ബി.എ.രാജാകൃഷ്ണന്‍ (70) അന്തരിച്ചു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പത്രപ്രവര്‍ത്തന രംഗത്തും വ്യവസായിക രംഗത്തും നാലു പതിറ്റാണ്ടിലേറെ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് രാജകൃഷ്ണന്‍ . നാനാ, മഹിളാരത്‌നം,കുങ്കുമം, ജ്യോതിഷരത്‌നം, ഹാസയ കൈരള തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാരനും രാധാസ് ഉത്പന്നങ്ങളുടെ മാനേജിങ് പാര്‍ട്ണറും ആയിരുന്നു.

‘ഡോക്ടര്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന രാജാകൃഷ്ണന്‍, രാധ എന്ന പെണ്‍കുട്ടി, കലിക, താളം മനസ്സിന്റെ താളം, ബലൂണ്‍, നട്ടുച്ചയ്ക്കിരുട്ട്, ലേഡി ടീച്ചര്‍ തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.പുതുപ്പള്ളി രാഘവന്‍ സ്മാരക അവാര്‍ഡ്, കെ.വിജയരാഘവന്‍ സ്മാരക പുരസ്‌കാരം, എ.പാച്ചന്‍ സ്മാരക പുരസ്‌കാരം തുടങ്ങി ഒട്ടേറെ ബഹുമതികള്‍ നേടിയിട്ടുണ്ട്. കുങ്കുമം, മഹിളാരത്‌നം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായ വിമല രാജാകൃഷ്ണനാണ് ഭാര്യ‍. മക്കള്‍: മധു ആര്‍. ബാലകൃഷ്ണന്‍ (എക്‌സിക്യൂട്ടീവ് എഡിറ്റര്‍, കേരളശബ്ദം), ശ്രീവിദ്യ, ലക്ഷ്മിപ്രിയ. മരുമക്കള്‍: ശിവകുമാര്‍, സംഗീത മധു.

ഡോ. രാജാകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ അനുശോചിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 3ന് നടക്കും

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News