കൊല്ലത്ത് അധ്യാപികയുടെ ദുരൂഹ മരണം, അബിന്‍ പ്രദീപ് പിടിയില്‍

Update: 2018-05-25 17:19 GMT
Editor : Subin
കൊല്ലത്ത് അധ്യാപികയുടെ ദുരൂഹ മരണം, അബിന്‍ പ്രദീപ് പിടിയില്‍

സ്ത്രീധനത്തിന്റെ പേരിൽ വിവാഹം മുടങ്ങിയതിന് പിന്നാലെയാണ് കൊട്ടിയത്തെ അധ്യാപിക കാവ്യാ ലാലിനെ റെയിൽ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊല്ലം കൊട്ടിയത്ത് അധ്യാപിക ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിലെ പ്രതി അബിൻ പോലീസിന്‍റെ പിടിയിലായി. എ റ ണാകുളത്ത് നിന്നാണ് അബിനെ പൊലീസ് പിടികൂടിയത്. മുട്ടയ്ക്കാവ് ഐ ഷാ ബീവി വധക്കേസിലെ പ്രതിയെയും കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. കൊല്ലത്തെ പ്രമാഥമായ 7 കേസുകളിൽ പ്രതികളെ കണ്ടെത്താത്ത വാർത്ത മീഡിയാ വണ്ണാണ് പുറത്ത് വിട്ടത്

രണ്ടര മാസത്തിന് ശേഷമാണ് അബിൻ പ്രതിപ് പൊലീസിന്റെ പിടിയിലായത്. മൊബൈൽ നെറ്റ് വർക്ക് പരിശോധിച്ചാണ് ചാത്തന്നൂർ എസി പി യുടെ നേതൃത്വത്തിലുള്ള സംഘം അബിനെ വലയിലാക്കിയത്. അധ്യാപിക കാവ്യാ ലാൽ മരിച്ചത് മുതൽ അബിനും കുടുംബവും ഒളിവിലായിരുന്നു.

Advertising
Advertising

സ്ത്രീധനത്തിന്റെ പേരിൽ വിവാഹം മുടങ്ങിയതിന് പിന്നാലെയാണ് കൊട്ടിയത്തെ അധ്യാപിക കാവ്യാ ലാലിനെ റെയിൽ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാവ്യയുമായി വിവാഹം ഉറപ്പിച്ച അബിനെതിരെ ആത്മഹത്യാ പ്രേരണക്കും മാനഭംഗത്തിനും മാണ് കേസ്. കൊല്ലം മുട്ടയ്ക്കാവിൽ ഭാര്യ മാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അലി അക്ബറിനെയും കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. കൊല്ലത്തെ പ്രമാദമായ 7 കേസുകളിലെ പ്രതികളെ പിടികൂടിയില്ലെന്ന വാർത്ത മീഡിയാ വണ്ണാണ് പുറത്ത് വിട്ടത്. ഇതിനെ തുടർന്ന് അടിയന്തര നടപടി സ്വീകരിക്കാൻ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ അജിതാ ബീഗം അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയായിരുന്നു

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News