കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കയ്യബദ്ധം; ജേക്കബ് ഗ്രൂപ്പ് 'തല തിരിഞ്ഞു'

Update: 2018-05-28 02:26 GMT
കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കയ്യബദ്ധം; ജേക്കബ് ഗ്രൂപ്പ് 'തല തിരിഞ്ഞു'

ജേക്കബ് ഗ്രൂപ്പിന്റെ നേതാക്കള്‍ വേദിയിലുണ്ടായിരുന്നെങ്കിലും അവരാരും സംഭവമൊന്നും അറിഞ്ഞിട്ടുണ്ടായിരുന്നില്ല.

പ്രധാന മുന്നണികളില്‍ അംഗങ്ങളായ ചില ചെറിയ പാര്‍ട്ടികള്‍ക്ക് പല സ്ഥലങ്ങളിലും കൊടി കെട്ടാന്‍ പോലും ആളുണ്ടാവാറില്ല. എങ്കിലും ഘടകകക്ഷിയുടെ പങ്കാളിത്തം കാണിക്കാന്‍ പ്രധാന പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ തന്നെ ചെറു കക്ഷികളുടെ കൊടി കെട്ടുന്ന പണിയും ഏറ്റെടുക്കും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യു ഡി എഫ് യോഗത്തില്‍ അങ്ങനെ ഘടക കക്ഷിയുടെ കൊടി കെട്ടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് പറ്റിയ അബദ്ധം കാണുക.

Advertising
Advertising

Full View

രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത യു ഡി എഫ് ആലോചനാ യോഗം നടന്ന ഹാളിനു മുന്നില്‍ കെട്ടിയ ഒരു കൊടിയിലെ എഴുത്ത് വായിക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യമൊന്നും പിടികിട്ടിയില്ല. പരിചയമില്ലാത്ത ലിപിയാണ്. പിന്നെയും ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത്. കൊടി കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന്റേതാണ്. തലതിരിച്ചു കെട്ടിയെന്നു മാത്രം. കണ്‍വെന്‍ഷന്‍ തീര്‍ന്നപ്പോള്‍ കൊടി കെട്ടിയ ആള്‍ തന്നെ അത് അഴിച്ചെടുക്കാനും വന്നു. പാര്‍ട്ടിയൊന്നും നോക്കാതെ എല്ലാ കക്ഷികളുടെയും കൊടികള്‍ അഴിച്ചെടുത്തയാളോട് അന്വേഷിച്ചപ്പോള്‍‍ അദ്ദേഹം കാര്യം പറഞ്ഞു. ജേക്കബ് ഗ്രൂപ്പിന്റെ നേതാക്കള്‍ വേദിയിലുണ്ടായിരുന്നെങ്കിലും വാതില്‍ക്കല്‍ കൊടി ഇങ്ങനെ തല തിരിച്ചു കെട്ടിയതൊന്നു അവരാരും അറിഞ്ഞിട്ടുണ്ടായിരുന്നില്ല.

Tags:    

Similar News