ജോണ്‍ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്

Update: 2018-05-29 08:56 GMT
Editor : admin
ജോണ്‍ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്

പ്രമുഖ അഭിഭാഷകന്‍ എംകെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായും മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസിനെ മാധ്യമ ഉപദേഷ്ടാവായും നിയമിച്ചു. മുന്‍ വിഎസ്എസ്‍സി ഡയറക്ടര്‍ ചന്ദ്രദത്തനാണ് ശാസ്ത്ര ഉപദേഷ്ടാവ്.

പ്രമുഖ അഭിഭാഷകന്‍ എംകെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായും മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസിനെ മാധ്യമ ഉപദേഷ്ടാവായും നിയമിച്ചു. മുന്‍ വിഎസ്എസ്‍സി ഡയറക്ടര്‍ ചന്ദ്രദത്തനാണ് ശാസ്ത്ര ഉപദേഷ്ടാവ്. പ്രതിഫലം നല്‍കാതെയുള്ള നിയമനമാണ് മൂന്നും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.

വിജെ കുര്യന്‍ ഐഎഎസിനെ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഡോ. ബി അശോകാണ് പുതിയ ആയുഷ് വകുപ്പ് സെക്രട്ടറി. ടി ഭാസ്കരനെ ലാന്റ് ബോര്‍ഡ് സെക്രട്ടറിയായും പത്മകുമാറിനെ ലാന്റ് റവന്യു ബോര്‍ഡ് ജോയിന്റ് സെക്രട്ടറിയായും നിയമിച്ചു. കൊച്ചി ക്യാന്‍സര്‍ ഇന്‍സറ്റിറ്റ്യൂട്ടിന്റെ ചുമതല എറണാകുളം ജില്ലാ കളക്ടര്‍ രാജമാണിക്യത്തിനാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News