ഇ അഹമ്മദിന്റെ മരണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

Update: 2018-05-31 19:09 GMT
Editor : Ubaid
ഇ അഹമ്മദിന്റെ മരണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ആശുപത്രി ജീവനക്കാരുടെ നിലപാട് ആശങ്കയുളവാക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി

ഇ അഹമ്മദ് എംപിയുടെ മരണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. രാം മനോഹര്‍ ലോഹ്യ ആശുപത്രി ജീവനക്കാരുടെ സമീപനം ശരിയായില്ലെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു

Full View

മുതിര്‍ന്ന പാര്‍ലമെന്റ് അംഗം ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്നുണ്ടായ മുഴുവന്‍ സംഭവങ്ങളും വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി കത്തയച്ചു. ഇ അഹമ്മദിന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി കത്തയച്ചത്. എംപിയുടെ കുടുംബത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും കേരളത്തിലെ ജനങ്ങളുടെയും ആശങ്ക ദുരീകരിക്കണം. മരണത്തെ തുടര്‍ന്നുണ്ടായ മുഴുവന്‍ സംഭവങ്ങളും അന്വേഷിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ എംപിയെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് നേരിട്ട് കൊണ്ടുപോകുകായിരുന്നു. എംപി എന്ന നിലയില്‍ പ്രത്യേക പരിഗണന നല്‍കുന്ന കാര്യത്തിലും അദേഹത്തിന്റെ കൂടെയുണ്ടായിരുന്ന എംപിമാരോടും കുടുംബാംഗങ്ങളോടും ആശുപത്രി ജീവനക്കാര്‍ സ്വീകരിച്ച സമീപനം ശരിയായില്ല. മാനുഷിക പരിഗണന നല്‍കേണ്ട സമയമായിരുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്നും അദേഹം കത്തില്‍ ആവശ്യപ്പെട്ടു. ഇ അഹമ്മദിന്റെ ഡല്‍ഹിയിലെ വസതിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചതില്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ കത്ത് അവസാനിക്കുന്നത്.

Advertising
Advertising

കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന പാര്‍ലമെന്‍റ് അംഗം ശ്രീ ഇ അഹമ്മദിന്‍റെ കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കേരളത...

Posted by Pinarayi Vijayan on Friday, February 3, 2017
Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News