കൊല്ലത്ത് 12 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം: ശാന്തിക്കാരന്‍ അറസ്റ്റില്‍
തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ പ്രതികള്‍ക്ക് നേരെ നാട്ടുകാര്‍ കല്ലെറിഞ്ഞു
കരുനാഗപ്പള്ളി കുലശേഖരപുരത്ത് പന്ത്രണ്ട് വയസുകാരി പീഡനത്തിന് ഇരയായി മരിച്ച സംഭവത്തില്‍ ക്ഷേത്രത്തിലെ ശാന്തിക്കാരനെയും കുട്ടിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്‌തു. കുട്ടിയുടെ അമ്മ ഷൈലജയും ഇവരുടെ കാമുകന്‍ രഞ്ചുവുമാണ് അറസ്റ്റിലായത്.. ഷൈലജയുടെ അറിവോടെ രഞ്ചു കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നതായാണ് പൊലീസ് അന്വേഷണത്തില്‍ വ്യകതമായത്.
കരുനാഗപളളി കുലശേഖരപുരത്ത് കഴിഞ്ഞമാസം 27 നാണ് പന്ത്രണ്ട് വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം കുട്ടി നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായിരുന്നു.. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മാതാവ് ഷൈലജയും കാമുകന്‍ രഞ്ചുവും പൊലീസിന്റെ പിടിയിലായത്..
ക്ഷേത്രത്തിലെ ശാന്തിക്കാരനായ രഞ്ചു കുട്ടിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നതായും ഇത് കുട്ടിയുടെ മാതാവിന്റെ അറിവോടെയാണെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും ആത്മഹത്യപ്രേരണയ്‌ക്കും ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്..
ഇരുവരെയും തെളിവെടുപ്പിനായി ഉച്ചയോടെ കുലശേഖരപുരത്തെ വസതിയിലെത്തിച്ചു,. അതിനിടെ പ്രതികള്‍ക്ക് നേരെ നാട്ടുകാര്‍ നടത്തിയ കല്ലേറില്‍ മൂന്ന് പൊലീസ് ഉദ്യോസ്ഥര്‍ക്ക് പരിക്കേറ്റു.. പ്രതികളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.
കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു പൊലീസിന്‍റെ അന്വേഷണം. സ്ഥലത്തെ ആര്‍എസ്എസിന്‍റെ പ്രധാന നേതാവായിരുന്നു രഞ്ജു. രഞ്ജുവിന്‍റെ അടുത്ത ബന്ധുവായ സ്ത്രീയെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.