പാലക്കാട് സമീപകാലത്തെ ഏറ്റവും വലിയ മഴക്കെടുതി

പാലക്കാട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇരുന്നൂറോളം പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. പാലക്കാട് നഗരത്തില്‍ 10 ദുരിതാശ്വാസക്യാംപുകളാണ് തുറന്നത്.

Update: 2018-08-09 15:28 GMT

പാലക്കാട് ജില്ലയില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ മഴക്കെടുതിയാണ് ഇക്കുറിയുണ്ടായത്. ജലനിരപ്പ് ഉയര്‍ന്നതോടെ മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 190സെന്‍റീമീറ്റര്‍ ഉയര്‍ത്തി. ജില്ലയില്‍ കോടികളുടെ കൃഷിനാശവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തൃശൂരില്‍ ജലനിരപ്പ് ഉയര്‍ന്ന അപ്പര്‍ ഷോളയാര്‍, കേരള ഷോളയാര്‍, പറമ്പിക്കുളം, പെരിങ്ങല്‍കുത്ത് അണക്കെട്ടുകളിലെ വെള്ളം തുറന്നുവിട്ടു.

പാലക്കാട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇരുന്നൂറോളം പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. പാലക്കാട് നഗരത്തില്‍ 10 ദുരിതാശ്വാസക്യാംപുകളാണ് തുറന്നത്.

Advertising
Advertising

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 190 സെന്റീ മീറ്റര്‍ ഉയര്‍ത്തി. കല്‍പാത്തിപുഴ, ഭാരതപ്പുഴ, പറളിപ്പുഴ എന്നിവ കരകവിഞ്ഞൊഴുകയാണ്. പാലക്കാട് നഗരത്തിലേക്ക് മലന്പുഴയില്‍നിന്ന് വെള്ളമെത്തിക്കുന്ന പ്രധാന കുടിവെള്ളപൈപ്പ് പൊട്ടി. ഇത് നഗരത്തില്‍ കുടിവെള്ള പ്രശ്നം രൂക്ഷമാക്കും. അട്ടപ്പാട്ടി- മണ്ണാര്‍ക്കാട് ചുരം റോഡില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇതിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. തൃശൂരില്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പുഴയോരത്തെ വീടുകളില്‍ വെള്ളം കയറി.

അപ്പര്‍ ഷോളയാര്‍, കേരള ഷോളയാര്‍, പറമ്പിക്കുളം,പെരിങ്ങല്‍കുത്ത് അണക്കെട്ടുകളിലെ വെള്ളം തുറന്ന് വിട്ടതോടെയാണ് ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നത്. അതിരപ്പിള്ളി, വാഴച്ചാല്‍, തുമ്പൂര്‍മുഴി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിരിക്കുകയാണ്.

Full View
Tags:    

Similar News