സാർ ഉറങ്ങുമ്പോൾ സാറിന്റെ ഫോട്ടോ സാർ തന്നെ എടുത്ത് സാർ തന്നെ പോസ്റ്റ് ചെയ്യുന്നത് എങ്ങിനെയാണ് സാർ; കണ്ണന്താനത്തെ ട്രോളി മതിയാകാതെ സോഷ്യല്‍ മീഡിയ

ദുരിതാശ്വാസ ക്യാമ്പിൽ കിടന്നുറങ്ങുന്ന ചിത്രം ഫെയ്സ്ബുക്കിലൂടെ പങ്ക് വച്ച കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിനെ പൊങ്കാലയിട്ട് ട്രോളന്മാർ

Update: 2018-08-23 06:06 GMT

ചങ്ങനാശേരി എസ്.ബി ഹൈസ്ക്കൂളിൽ പ്രവർത്തിക്കുന്ന
ദുരിതാശ്വാസ ക്യാമ്പിൽ കിടനനനുറങ്ങുന്ന ചിത്രം ഫെയ്സ്ബുക്കിലൂടെ പങ്ക് വച്ച കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിനെ പൊങ്കാലയിട്ട് ട്രോളന്മാർ. ചങ്ങനാശേരി എസ്.ബി ഹൈസ്കൂൾ ക്യാമ്പിൽ എന്ന തലക്കെട്ടോടെയാണ് ഉറങ്ങുന്ന ചിത്രം തന്റെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.

തന്റെ സ്റ്റാഫാണ് ഫെയ്സ്ബുക്ക് പോസ്റ്റുകൾ നോക്കുന്നതെന്നും താൻ അറിയാതെയാണ് ഇത് സംഭവിച്ചതെന്നും അൽഫോൺസ് കണ്ണന്താനം പിന്നീട് പറഞ്ഞിരുന്നു.

എങ്കിലും പോസ്റ്റിനടിയിൽ ട്രോളുകളുടെ പെരുമഴക്ക് യാതൊരു പഞ്ഞവുമുണ്ടായില്ല. നിലത്ത് ഷീറ്റ് വിരിച്ച് കിടന്നുറങ്ങുന്ന ചിത്രം ആറായിരത്തോളം ആളുകളാണ് ഷെയർ ചെയ്തത്.

Advertising
Advertising

സാർ ഉറങ്ങുമ്പോൾ സാറിന്റെ ഫോട്ടോ സാർ തന്നെ എടുത്ത് സാർ തന്നെ പോസ്റ്റ് ചെയ്യുന്നത് എങ്ങിനെയാണ് സാർ,

ശരിക്കും നന്നിയുണ്ട് സാര്‍ (ട്രോളല്ല) പ്രളയ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്ന കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം ഇങ്ങനെ അറഞ്ചം പുറഞ്ചം ചിരിപ്പച്ചില്ലേ.. ജംബോ സര്‍ക്കസിലെ കോമാളികള്‍ ക്ക് പോലും സാധിക്കാത്തതാണ് അങ്ങ് ചെയ്ത ഈ മഹത്തായ സേവനം

എന്നിങ്ങനെ പോകുന്നു കമന്റ് മേളം. ഇതുപോലെ തുടരെത്തുടരെ വന്നുകൊണ്ടിരുന്ന കമന്റുകളിൽ ട്രോളുകളും പ്രതിഷേധവും കടുത്ത വിമർശനങ്ങളാണ് മുന്നോട്ട് വക്കുന്നത്.

Full ViewFull View
Tags:    

Similar News