സി.കെ ജാനു എന്‍.ഡി.എ വിട്ടു

രണ്ടര വർഷമായി എന്‍.ഡി.എയിൽ പ്രവർത്തിച്ചു. പക്ഷേ, മുന്നണി എന്ന രീതിയിലെ പരിഗണന ലഭിച്ചില്ല. പരിഗണന ലഭിക്കും എന്ന് പ്രതീക്ഷിച്ചു. എന്നാല്‍ ആശാവഹമായ അത്തരം തീരുമാനങ്ങൾ ഉണ്ടായില്ല.

Update: 2018-10-14 14:14 GMT

സി.കെ ജാനുവിന്‍റെ ജനാധിപത്യ രാഷ്ട്രീയ സഭ എൻ.ഡി.എ വിട്ടു. മുന്നണിയിലെ അവഗണനയിൽ പ്രതിഷേധിച്ചാണ് തീരുമാനം. സംസ്ഥാന കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

രണ്ടര വർഷമായി എന്‍.ഡി.എയിൽ പ്രവർത്തിച്ചു. പക്ഷേ, മുന്നണി എന്ന രീതിയിലെ പരിഗണന ലഭിച്ചില്ല. പരിഗണന ലഭിക്കും എന്ന് പ്രതീക്ഷിച്ചു. എന്നാല്‍ ആശാവഹമായ അത്തരം തീരുമാനങ്ങൾ ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് താത്കാലികമായി എന്‍.ഡി.എയിൽ നിന്ന് വിട്ട് നിൽക്കാൻ തീരുമാനിച്ചതെന്ന് സി.കെ ജാനു അറിയിച്ചു. ശബരിമല യാത്രയോട് സഹകരിക്കുന്നില്ല. അമിത് ഷായെ അടക്കം വിഷയങ്ങൾ ധരിപ്പിച്ചിരുന്നു. പക്ഷേ വാക്ക് പാലിച്ചില്ല. കേരളത്തിൽ എന്‍.ഡി.എ യോഗം നടക്കുന്നില്ല. തത്കാലം മുന്നണിയിൽ തുടരാൻ സാധിക്കില്ല. ആരുമായും രാഷ്ട്രീയ ചർച്ചക്ക് തയ്യാറാണെന്നും ജാനു വ്യക്തമാക്കി.

Full View
Tags:    

Similar News