‘കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യരുത്’ സര്‍ക്കാരിന് ബി.ജെ.പിയുടെ മുന്നറിയിപ്പ്

ശബരിമലയെ സര്‍ക്കാര്‍ യുദ്ധകളമാക്കുന്നുവെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ നിലപാട്

Update: 2018-10-19 07:50 GMT

ശബരിമലയില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് ബിജെപി. യുവതി പ്രവേശനം ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിച്ച ബി.ജെ.പി നിയമം കൈയിലെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി. പോലീസ് ഉപയോഗിക്കുന്ന ഹെല്‍മെറ്റും ഷീല്‌‍ഡും അടക്കം യുവതികള്‍ക്ക് നല്‍കുന്നത് നിയമലംഘനമാണെന്നും ബി.ജെ.പി ആരോപിച്ചു.

യുവതികള്‍ക്ക് പോലീസ് സംരക്ഷണം ഒരുക്കിയ പശ്ചാത്തലത്തിലാണ് നിലപാട് കടുപ്പിച്ച് ബി.ജെ.പി രംഗത്ത് എത്തിയത്. ശബരിമലയെ സര്‍ക്കാര്‍ യുദ്ധകളമാക്കുന്നുവെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ നിലപാട്. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യരുതെന്നും ബി.ജെ.പി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

ये भी पà¥�ें- വേണ്ടി വന്നാല്‍ നിയമം കയ്യിലെടുക്കുമെന്ന് കെ. സുരേന്ദ്രന്‍

ക്ഷമിക്കുന്നതിന് പരിധിയുണ്ടെന്നും വേണ്ടി വന്നാല്‍ നിയമം കൈയിലെടുക്കുമെന്നുമായിരുന്നു ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ പ്രഖ്യാപനം.

റിവ്യു ഹര്‍ജികള്‍ പരിഗണിക്കുന്നതിന് മുന്‍പ് തന്നെ ശബരിമലയില്‍ യുവതി പ്രവേശനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്നാണ് ബി.ജെ.പിയുടെ പ്രചരണം.

Tags:    

Similar News