ഹര്‍ത്താല്‍ അക്രമം: പൊലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി

അക്രമം ഒരു വിഭാഗത്തിന്റെ മാത്രം രീതിയാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Update: 2019-01-05 16:06 GMT

ഹര്‍ത്താലിലെ അക്രമങ്ങള്‍ നേരിടുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനെ ഭയത്തില്‍ നിര്‍ത്താനുള്ള ആര്‍.എസ്.എസ് ശ്രമം അനുവദിക്കില്ലെന്നും, അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 3178 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

ശബരിമല കര്‍മ്മസമിതി നടത്തിയ ഹര്‍ത്താലിനിടെ സംസ്ഥാനമുടനീളമുണ്ടായ അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനങ്ങള്‍. എന്നാല്‍ ഇതിനെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു.

Full View

അതേസമയം അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 1286 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 37,979 പേര്‍ പ്രതികള്‍ക്കെതിരായാണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ 3178 പേര്‍ അറസ്റ്റിലായി. ഇവരില്‍ 487 പേര്‍ റിമാന്റിലാണ് 2691 പേര്‍ക്ക് ജാമ്യം ലഭിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് അറിയിക്കുന്നത്.

Tags:    

Similar News